ഗവർണറുടെയും മന്ത്രിമാരുടെയും ചടങ്ങിൽ ആംഗ്യഭാഷാ വിദദ്ധരും

Thursday 01 June 2023 12:36 AM IST

തിരുവനന്തപുരം: ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർ പങ്കെടുക്കുന്ന സർക്കാരിന്റെ സുപ്രധാന പരിപാടികളിൽ ഇനി ആംഗ്യഭാഷാ വിദഗ്ദ്ധരുടെ സേവനം പ്രയോജനപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

കേൾവി വൈകല്യമുള്ള ധാരാളം പേർ പങ്കെടുക്കുന്ന യോഗങ്ങളിൽ അതത് വകുപ്പുകൾക്ക് ആംഗ്യഭാഷാ വ്യാഖ്യാതാക്കളെ ഉപയോഗപ്പെടുത്താം. മണിക്കൂറിന് ആയിരം രൂപ ഇവർക്ക് ഓണറേറിയം അനുവദിക്കും.