എം.ജി യൂണി. വി.സി: സർക്കാർ പാനൽ തള്ളി ഗവർണർ

Friday 02 June 2023 12:00 AM IST

തിരുവനന്തപുരം: കഴിഞ്ഞ ശനിയാഴ്ച വിരമിച്ച ഡോ. സാബു തോമസിന് പകരം എം.ജി സർവകലാശാലാ വി.സിയുടെ ചുമതല കൈമാറാൻ സർക്കാർ നൽകിയ പാനൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചില്ല. വിരമിച്ച വി.സി. സാബു തോമസ്, പ്രൊഫസർമാരായ അരവിന്ദ് കുമാർ, കെ. ജയചന്ദ്രൻ എന്നിവരുടെ പാനലാണ് സർക്കാർ നൽകിയത്.

വിരമിച്ച വി.സിയും താരതമ്യേന ജൂനിയറായ പ്രൊഫസർമാരുമടങ്ങിയ പാനലായതിനാലാണ് ഗവർണർ അംഗീകരിക്കാത്തത്. സർക്കാരിന് താത്പര്യമുള്ളവരുടെ ലിസ്റ്റാണെന്ന് വിലയിരുത്തിയ ഗവർണർ മുതിർന്ന പ്രൊഫസർമാരടങ്ങിയ പുതിയ പാനൽ ആവശ്യപ്പെടും. സാബു തോമസിന് 4 വർഷത്തേക്ക് പുനർനിയമനം നൽകണമെന്ന സർക്കാരിന്റെ ആവശ്യവും നേരത്തേ ഗവർണർ തള്ളിയിരുന്നു.

ഇന്നലെ കൊച്ചിയിലേക്ക് പോയ ഗവർണർ 4ന് മടങ്ങിയെത്തും. സർക്കാർ പുതിയ പാനൽ നൽകിയാൽ അന്ന് അതിൽ ഗവർണർ തീരുമാനമെടുത്തേക്കും. 4ന് വൈകിട്ട് ഡൽഹിയിലേക്ക് പോയാൽ പിന്നീട് 11നേ ഗവർണർ തിരിച്ചെത്തൂ.

വാഴ്സിറ്റി ഭരണം

പ്രതിസന്ധിയിൽ

എം.ജി സർവകലാശാലയിൽ വി.സിയില്ലാതായതോടെ, ബിരുദ സർട്ടിഫിക്കറ്റുകൾ നൽകുന്നതടക്കം നിലച്ചു. പകരം ചുമതല ആർക്കുമില്ലാത്തതിനാൽ വാഴ്സിറ്റിയുടെ ഭരണവും പ്രതിസന്ധിയിലാണ്. 31ന് വിരമിച്ചവരുടെ ഒഴിവിലേക്ക് ജീവനക്കാർക്ക് ലഭിക്കേണ്ടിയിരുന്ന സ്ഥാനക്കയറ്റവും മുടങ്ങി.

അതേസമയം, വി.സിയുടെ ചുമതല നൽകേണ്ടത് ഗവർണറുടെ ചുമതലയാണെന്നാണ് സർക്കാർ പറയുന്നത്. മലയാളം യൂണിവേഴ്സിറ്റി വി.സിയുടെ ചുമതലയും സാബു തോമസിനായിരുന്നതിനാൽ അവിടെയും വി.സിയില്ല. നിലവിൽ 9 വാഴ്സിറ്റികളിൽ സ്ഥിരം വി.സിമാരില്ലാത്ത സ്ഥിതിയാണ്. സെർച്ച് കമ്മിറ്റിയിലേക്ക് യൂണിവേഴ്സിറ്റി പ്രതിനിധികളെ നൽകാത്തതാണ് വി.സി നിയമനത്തിന് തടസം.

മ​ല​യാ​ളം​ ​യൂ​ണി.; ശു​പാ​ർ​ശ​യും​ ​ത​ള്ളി

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ല​യാ​ളം​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി.​സി​യു​ടെ​ ​ചു​മ​ത​ല​ ​ന​ൽ​കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യ​ ​ശു​പാ​ർ​ശ​യും​ ​ഗ​വ​ർ​ണ​ർ​ ​ത​ള്ളി.​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​സ്കൂ​ൾ​ ​ഒ​ഫ് ​ലെ​റ്റേ​ഴ്സി​ലെ​ ​പ്രൊ​ഫ​സ​ർ​ ​ഡോ.​പി.​എ​സ്.​ ​രാ​ധാ​കൃ​ഷ്ണ​ന്റെ​ ​പേ​രാ​ണ് ​ന​ൽ​കി​യ​ത്.​ ​എ​ന്നാ​ൽ​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​താ​ര​ത​മ്യേ​ന​ ​ജൂ​നി​യ​ർ​ ​പ്രൊ​ഫ​സ​റാ​ണെ​ന്നാ​ണ് ​ഗ​വ​ർ​ണ​ർ​ ​വി​ല​യി​രു​ത്തി.​ ​പ്രൊ​ഫ​സ​റാ​യി​ ​പ​ത്തു​വ​ർ​ഷ​ത്തെ​ ​പ​രി​ച​യ​മാ​ണ് ​വി.​സി​യാ​വാ​ൻ​ ​യു.​ജി.​സി​ ​നി​ഷ്ക​ർ​ഷി​ക്കു​ന്ന​ത്.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​ഈ​ ​യോ​ഗ്യ​ത​ ​നേ​ടി​യ​ത് ​ക​ഴി​ഞ്ഞ​മാ​സം​ ​അ​വ​സാ​ന​മാ​ണ്.​ ​അ​തി​നാ​ൽ​ ​മു​തി​ർ​ന്ന​ ​പ്രൊ​ഫ​സ​ർ​മാ​രു​ടെ​ ​പാ​ന​ൽ​ ​ന​ൽ​കാ​ൻ​ ​ഗ​വ​ർ​ണ​ർ​ ​ആ​വ​ശ്യ​പ്പെ​ടും.​ ​എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി.​സി​ ​പ്രൊ​ഫ.​സാ​ബു​തോ​മ​സി​നാ​യി​രു​ന്നു​ ​മ​ല​യാ​ളം​ ​വാ​ഴ്സി​റ്റി​യു​ടെ​യും​ ​താ​ത്കാ​ലി​ക​ ​ചു​മ​ത​ല.​ ​അ​ദ്ദേ​ഹം​ ​വി​ര​മി​ച്ച​തോ​ടെ​യാ​ണ് ​മ​റ്റൊ​രാ​ൾ​ക്ക് ​ചു​മ​ത​ല​ ​ന​ൽ​കാ​ൻ​ ​ഒ​രു​ങ്ങു​ന്ന​ത്.