കണ്ണൂരിൽ രണ്ടാമത്തെ ട്രെയിൻ തീവയ്പ്

Friday 02 June 2023 2:17 AM IST

കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷൻ യാർഡിലെ രണ്ടാമത്തെ തീവയ്പാണ് ഇന്നലത്തേത്. 2014 ഒക്ടോബർ 20ന് പുലർച്ചെ 4.45നായിരുന്നു ആദ്യ സംഭവം. അന്നും കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്‌പ്രസ് തന്നെ. യുവാവ് യാത്രക്കാരിക്കു നേരെ പെട്രോളൊഴിച്ച് തീ കൊളുത്തി. മാരകമായി പൊള്ളലേറ്റ മലപ്പുറം കൊണ്ടോട്ടി കിടങ്ങല്ലൂർ സ്വദേശി ഫാത്തിമ (45) മരിച്ചു. പിന്നിൽ നിന്ന് അഞ്ചാമത്തെ ബോഗിയിലായിരുന്നു ആ സംഭവം.

Advertisement
Advertisement