ട്രെയിൻ തീവയ്പ്: ഷാരൂഖിന്റെ റിമാൻഡ് നീട്ടി

Friday 02 June 2023 2:24 AM IST

കൊച്ചി: എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ റിമാൻഡ് രണ്ടാഴ്ച കൂടി എൻ.ഐ.എ പ്രത്യേക കോടതി നീട്ടി. പ്രതി വയറുവേദന ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് ആരോഗ്യനില പരിശോധിക്കാൻ രണ്ട് മാനസികാരോഗ്യ വിദഗ്ദ്ധർ ഉൾപ്പെടെയുള്ള നാലംഗ മെഡിക്കൽ സംഘത്തെ നിയോഗിക്കാനും കോടതി ഉത്തരവിട്ടു. ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് ഷാരൂഖ് ഹാജരായത്.