കൊല്ലത്ത് പഞ്ചായത്ത് ഓഫീസിന് തീപിടിച്ചു; ഫയലുകളും കമ്പ്യൂട്ടറുകളും കത്തിനശിച്ചു
Friday 02 June 2023 8:12 AM IST
കൊല്ലം: ഓച്ചിറ പഞ്ചായത്ത് ഓഫീസിന് തീപിടിച്ചു. പരാതി സ്വീകരിക്കുന്ന കൗണ്ടറിനാണ് തീപിടിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഓഫീസിലെ ഫയലുകളും കമ്പ്യൂട്ടറുകളും കത്തിനശിച്ചു. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.