പാമ്പ് കടിയേറ്റതിന്റെ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ യുവതിയെ കാത്തിരുന്നത് മറ്റൊരു അതിഥി; അണലിയെന്ന് കരുതിയെങ്കിലും മുന്നിലെത്തിയത് ആര് കണ്ടാലും പേടിക്കുന്ന മറ്റൊരാൾ

Friday 02 June 2023 12:14 PM IST

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ നിന്ന് ചിറയിൻകീഴ് പോകുന്ന വഴി രാമച്ചവിള എന്ന സ്ഥലത്തെ വീട്ടിൽ, ഒരു സഹോദരി സന്ധ്യാ സമയത്ത് സ്കൂട്ടർ വയ്ക്കുന്നതിനിടയിൽ പാമ്പിന്റെ കടിയേറ്റ് ആശുപത്രിയിലായി. ചെറിയ കടി ആയതിനാൽ അഞ്ച് ദിവസത്തെ ചികിത്സ കഴിഞ്ഞ് വീട്ടിൽ എത്തി. അതേ ദിവസം വീട്ടിൽ വലിയ മൂർഖൻ പാമ്പ്‌. ഏതായാലും വീട്ടുകാരും,കടിയേറ്റ സഹോദരിയും നന്നേ പേടിച്ചു.ഉടൻ തന്നെ വാവ സുരേഷിനെ വിളിക്കുകയായിരുന്നു, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ ഏപ്പിസോഡ്.