സ്‌കൂളിലേക്കുള്ള യാത്രാമദ്ധ്യേ ബൈക്കിന് മുകളിൽ മരം ഒടിഞ്ഞു വീണു; അദ്ധ്യാപകന് ദാരുണാന്ത്യം

Friday 02 June 2023 12:31 PM IST

കോഴിക്കോട്: ഓടിക്കോണ്ടിരുന്ന ബൈക്കിന് മുകളിൽ മരം ഒടിഞ്ഞു വീണ് അദ്ധ്യാപകന് ദാരുണാന്ത്യം. മടവൂർ പുതുക്കുടി സ്വദേശി മുഹമ്മദ് ഷരീഫാണ് (38) മരിച്ചത്. സ്‌കൂളിലേക്ക് പോകുംവഴി നന്മണ്ട ഈസ്റ്റ് യു പി സ്‌കൂളിന് സമീപം രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം.

ഗുൽമോഹർ മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. ഇതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. ഷരീഫിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉള്ളിയേരി യു പി സ്‌കൂൾ അദ്ധ്യാപകനായ ഷരീഫ്, മുസ്ലീം ലീഗ് മടവൂർ പത്താം വാർഡ് സെക്രട്ടറിയാണ്.