140 പേർ ഒരുമിച്ച് നാളെ പെരിയാറിന് കുറുകെ നീന്തും

Saturday 03 June 2023 12:05 AM IST

ആലുവ: വളാശേരി സ്വിമ്മിംഗ് ക്ളബിന്റെ 14 -ാം വാർഷികത്തോടനുബന്ധിച്ച് നാളെ 140 പേർ ഒരുമിച്ച് പെരിയാറിന് കുറുകെ നീന്തും. രാവിലെ ഏഴിന് മണപ്പുറം ദേശം കടവിൽ നിന്ന് പെരിയാറിന് കുറുകെ നീന്തിയ ശേഷം തിരികെയെത്തും. 780 മീറ്ററാണ് വിശ്രമമില്ലാതെ നീന്തുന്നത്.
14 വർഷം കൊണ്ട് 8000 പേരെ നീന്തൽ പരിശീലിപ്പിക്കാൻ കഴിഞ്ഞുവെന്ന് വളാശേരി സ്വിമ്മിംഗ് ക്ളബിന്റെ മുഖ്യപരിശീലകൻ സജി വളാശേരി പറഞ്ഞു. ഇവരിൽ 1800 പേർ പെരിയാറിന് കുറുകെ നീന്തി. 2010 മാർച്ച് 25ന് നാല് കുട്ടികളുമായാണ് ആദ്യം പരിശീലനം തുടങ്ങിയത്. 10പേർ ശാരീരിക പരിമിതിയുള്ളവരായിരിന്നു.

അൻവർ സാദത്ത് എം.എൽ.എ മെഗാനീന്തൽ ഫ്ളാഗ് ഓഫ് ചെയ്യും. നീന്തൽ പരിശീലകനായ സി.എസ്. ബൈജു, നീന്തൽ പരിശീലനം പൂർത്തിയാക്കിയ ഭിന്നശേഷിക്കാരനായ എൻ.പി. രതീഷ്, സന നസീർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.