പുൽപ്പള്ളി സഹ. ബാങ്കിൽ 8.5 കോടി തട്ടിപ്പ്,​ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു

Saturday 03 June 2023 4:47 AM IST

പുൽപ്പള്ളി: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ 2016ലെ ഭരണസമിതിയുടെ കാലത്ത് നടന്ന 8.5 കോടി രൂപയുടെ വായ്പാത്തട്ടിപ്പ്‌ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. തലശ്ശേരി വിജിലൻസ്‌ കോടതിയിലാണ് വയനാട് വിജിലൻസ് ഡിവൈ.എസ്.പി സിബി തോമസ് ഇന്നലെ കുറ്റപത്രം സമർപ്പിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ 2019ലാണ് വിജിലൻസ് അന്വേഷണം പൂർത്തിയായത്. നാല് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതിരുന്നത് പ്രതികളെ സംരക്ഷിക്കാനാണെന്ന ആരോപണം ഉയർന്നിരുന്നു.

ബാങ്കിലെ അംഗങ്ങളായ കർഷകർ ഉൾപ്പെടെയുള്ളവരുടെ രേഖകൾ ഉപയോഗിച്ച് പ്രസിഡന്റായിരുന്ന കെ.കെ. എബ്രഹാമിന്റെ നേതൃത്വത്തിൽ 8.5 കോടിയുടെ വായ്‌പാതട്ടിപ്പ് നടത്തിയെന്നാണ് കേസ്. കെ.കെ. എബ്രഹാം ഉൾപ്പെടെ 10 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. സജീവൻ കൊല്ലപ്പള്ളിയാണ് ക്രമക്കേടിന്റെ മുഖ്യ സൂത്രധാരനെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ഇയാൾ കർണ്ണാടകയിലേക്ക് കടന്നതായാണ് സൂചന. ലോൺ സെക്ഷൻ മേധാവി പി. യു. തോമസ്, മുൻ സെക്രട്ടറി കെ.ടി. രമാദേവി, ഭരണസമിതി അംഗങ്ങളായിരുന്ന ടി.എസ്. കുര്യൻ, ജനാർദ്ദനൻ, ബിന്ദു കെ. തങ്കപ്പൻ, സി. വി. വേലായുധൻ, സുജാത ദിലീപ്, വി.എം. പൗലോസ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവർ.

ചെറിയ തുക വായ്പയെടുക്കാൻ ബാങ്കിലെത്തിയ കർഷകർ ഉൾപ്പെടെയുള്ളവരുടെ പേരിലായിരുന്നു തട്ടിപ്പ്. വായ്പാ തിരിച്ചടവ് മുടങ്ങിയെന്ന നോട്ടീസ് ലഭിച്ചുതുടങ്ങിയതോടെയാണ് പലരും തട്ടിപ്പ് വിവരം അറിയുന്നത്. 30തോളം പരാതികളാണ് ഇത്തരത്തിൽ ലഭിച്ചത്. 2022 ഒാഗസ്റ്റിൽ സഹകരണ വകുപ്പ് ക്രമക്കേട് കണ്ടെത്തുകയും 8 കോടി 30 ലക്ഷം രൂപ ഡയറക്ടർബോർഡ് അംഗങ്ങളിൽ നിന്ന് ഈടാക്കാനും ഉത്തരവായിരുന്നു. ഇത്‌ ചോദ്യം ചെയ്ത് ബാങ്ക് ഭരണസമിതിയിലെ ചില അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒന്നാം പ്രതി കെ.കെ. എബ്രഹാമും സെക്രട്ടറിയായിരുന്ന കെ.ടി. രമാദേവിയും കേസിൽ റിമാൻഡിലാണ്. വഞ്ചന, ആത്മഹത്യാപ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് എബ്രഹാമിനെതിരെ ചുമത്തിയിരിക്കുന്നത്.

കെ.​കെ.​ ​എ​ബ്ര​ഹാം​ ​കെ.​പി.​സി.​സി ജ​ന.​ ​സെ​ക്ര​ട്ട​റി​ ​പ​ദ​വി​ ​രാ​ജി​വ​ച്ചു

ക​ൽ​പ്പ​റ്റ​:​ ​പു​ൽ​പ്പ​ള്ളി​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​വാ​യ്പാ​ ​ത​ട്ടി​പ്പ് ​കേ​സി​ലെ​ ​മു​ഖ്യ​പ്ര​തി​ ​കെ.​കെ.​ ​എ​ബ്ര​ഹാം​ ​കെ.​പി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്ഥാ​നം​ ​രാ​ജി​വ​ച്ചു.​ ​വാ​യ്പാ​ത്ത​ട്ടി​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​റി​മാ​ൻ​ഡി​ലാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ​രാ​ജി.​ ​ജ​യി​ലി​ൽ​ ​നി​ന്നാ​ണ് ​അ​ദ്ദേ​ഹം​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റി​ന് ​രാ​ജി​ക്ക​ത്ത് ​അ​യ​ച്ച​ത്.​ ​നി​ര​പ​രാ​ധി​ത്വം​ ​തെ​ളി​യി​ക്കു​ന്ന​ത് ​വ​രെ​ ​പാ​ർ​ട്ടി​ ​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​മാ​റി​ ​നി​ൽ​ക്കു​ക​യാ​ണെ​ന്ന് ​രാ​ജി​ക്ക​ത്തി​ൽ​ ​വ്യ​ക്ത​മാ​ക്കി. പു​ൽ​പ്പ​ള്ളി​ ​സ​ഹ​ക​ര​ണ​ബാ​ങ്ക് ​വാ​യ്പാ​ ​ത​ട്ടി​പ്പി​ൽ​ ​കെ.​പി.​സി.​സി​ ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​ ​ത​ന്നെ​ ​മു​ഖ്യ​പ്ര​തി​യാ​യ​ത് ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​ത്തി​ന് ​ക്ഷീ​ണ​മാ​യി​രി​ക്കെ​യാ​ണ് ​എ​ബ്ര​ഹാ​മി​ന്റെ​ ​രാ​ജി.​ ​സി.​പി.​എ​മ്മി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ക​രു​വ​ന്നൂ​ർ​ ​ബാ​ങ്ക് ​ത​ട്ടി​പ്പി​നെ​തി​രെ​ ​യു.​ഡി.​എ​ഫ് ​ശ​ക്ത​മാ​യി​ ​രം​ഗ​ത്ത് ​വ​ന്നി​രു​ന്നു.​ ​പു​ൽ​പ്പ​ള്ളി​ ​കേ​സ് ​വ​ന്ന​തോ​ടെ​ ​കോ​ൺ​ഗ്ര​സി​ന് ​അ​ത് ​തി​രി​ച്ച​ടി​യാ​യി.​ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ​പാ​ർ​ട്ടി​ ​അ​ന്വേ​ഷി​ക്കു​മെ​ന്ന് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​പ്ര​തി​ക​രി​ച്ചി​രു​ന്നു.​ ​വി​ഷ​യ​ത്തി​ൽ​ ​കെ.​കെ.​ ​എ​ബ്ര​ഹാ​മി​നെ​തി​രെ​ ​ന​ട​പ​ടി​ ​കെ.​പി.​സി.​സി​ ​നേ​തൃ​ത്വം​ ​ആ​ലോ​ചി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​രാ​ജി. പു​ൽ​പ്പ​ള​ളി​ ​സ​ർ​വീ​സ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ലെ​ ​വാ​യ്പാ​ത്ത​ട്ടി​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ക​ഴി​ഞ്ഞ​ ​ചൊ​വ്വാ​ഴ്ച​ ​പു​ൽ​പ്പ​ള​ളി​ ​കേ​ള​ക്ക​വ​ല​ ​ചെ​മ്പ​ക​മൂ​ല​ ​കി​ഴ​ക്കെ​ ​ഇ​ട​യി​ലാ​ത്ത് ​രാ​ജേ​ന്ദ്ര​ൻ​ ​നാ​യ​ർ​ ​(60​)​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്തി​രു​ന്നു.​ ​കെ.​കെ.​ ​എ​ബ്ര​ഹാം​ ​പ്ര​സി​ഡ​ന്റാ​യി​രു​ന്ന​ ​കാ​ല​ഘ​ട്ട​ത്തി​ലാ​ണ് 2017​ ​ഓ​ഗ​സ്റ്റ് 31​ന് ​രാ​ജേ​ന്ദ്ര​ൻ​ ​നാ​യ​ർ​ 70​ ​സെ​ന്റ് ​ഭൂ​മി​യു​ടെ​ ​ഈ​ടി​ൽ​ 70,000​ ​രൂ​പ​ ​വാ​യ്പ​യെ​ടു​ക്കു​ന്ന​ത്.​ ​പി​ന്നീ​ട് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ബാ​ദ്ധ്യ​ത​ ​കാ​ർ​ഷി​ക​ ​വാ​യ്പ​ 1.07​ ​ല​ക്ഷ​വും​ ​കാ​ർ​ഷി​കേ​ത​ര​ ​വാ​യ്പ​ 45.51​ ​ല​ക്ഷ​വു​മാ​ണെ​ന്ന് ​ബാ​ങ്കി​ൽ​ ​നി​ന്ന് ​അ​റി​യി​പ്പ് ​ല​ഭി​ച്ചു.​ ​ഇ​തേ​ ​തു​ട​ർ​ന്നാ​ണ് ​രാ​ജേ​ന്ദ്ര​ൻ​ ​നാ​യ​ർ​ ​വി​ഷം​ ​ക​ഴി​ച്ച് ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​ത്.​ ​സ​മാ​ന​രീ​തി​യി​ൽ​ ​വാ​യ്പാ​ത്ത​ട്ടി​പ്പി​ന് ​ഇ​ര​യാ​യ​ ​പു​ൽ​പ്പ​ള്ളി​ ​കേ​ള​ക്ക​വ​ല​ ​സ്വ​ദേ​ശി​ക​ളാ​യ​ ​പ​റ​മ്പ​ക്കാ​ട്ട് ​ദാ​നി​യേ​ലും​ ​ഭാ​ര്യ​ ​സാ​റ​യും​ ​മു​മ്പ് ​ന​ൽ​കി​യി​രു​ന്ന​ ​പ​രാ​തി​യി​ലാ​ണ് ​കെ.​കെ.​ ​എ​ബ്ര​ഹാ​മി​നെ​യും​ ​ബാ​ങ്ക് ​മു​ൻ​ ​സെ​ക്ര​ട്ട​റി​ ​കെ.​ടി.​ ​ര​മാ​ദേ​വി​യെ​യും​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.

പ്ര​ത്യേ​ക​ ​സം​ഘം​ ​അ​ന്വേ​ഷി​ക്കും​:​ ​മ​ന്ത്രി​ ​വി.​എ​ൻ.​ ​വാ​സ​വ​ൻ

തി​രു​വ​ന​ന്ത​പു​രം​:​ ​പു​ൽ​പ്പ​ള്ളി​ ​സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ​ ​ന​ട​ന്ന​ ​വാ​യ്പാ​ത്ത​ട്ടി​പ്പി​നി​ര​യാ​യി​ ​ക​ർ​ഷ​ക​ൻ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​ ​സം​ഭ​വം​ ​പ്ര​ത്യേ​ക​ ​സം​ഘം​ ​അ​ന്വേ​ഷി​ക്കും.​ ​സ​ഹ​ക​ര​ണ​സം​ഘം​ ​ഡെ​പ്യൂ​ട്ടി​ ​ര​ജി​സ്ട്രാ​ർ​ ​ടി.​ ​അ​യ്യ​പ്പ​ൻ​ ​നാ​യ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​ത്യേ​ക​സം​ഘ​ത്തെ​ ​നി​യോ​ഗി​ച്ച​താ​യി​ ​മ​ന്ത്രി​ ​വി.​എ​ൻ.​ ​വാ​സ​വ​ൻ​ ​അ​റി​യി​ച്ചു.​ ​ അ​സി​സ്റ്റ​ന്റ് ​ര​ജി​സ്ട്രാ​ർ​ ​അ​രു​ൺ​ ​വി.​ ​സ​ജി​കു​മാ​ർ,​ ​ആ​ർ.​ ​രാ​ജാ​റാം,​ ​പി​​.​ ​ജ്യോ​തി​ഷ് ​കു​മാ​ർ,​ ​എം.​ ​ബ​ബീ​ഷ് ​എ​ന്നി​വ​രാ​ണ് ​അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ള്ള​ത്.​ ​ബാ​ങ്കി​ലെ​ ​വാ​യ്പാ​ ​ക്ര​മ​ക്കേ​ടു​ക​ൾ,​ ​ബാ​ങ്കി​ന്റെ​ ​ആ​സ്തി​ബാ​ദ്ധ്യ​ത​ക​ൾ,​ ​സ​ഹ​ക​ര​ണ​ ​നി​യ​മം,​ ​ച​ട്ടം,​ ​നി​യ​മാ​വ​ലി​ ​വ്യ​വ​സ്ഥ​ക​ൾ​ക്കും​ ​ര​ജി​സ്ട്രാ​റു​ടെ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്കും​ ​വി​രു​ദ്ധ​മാ​യി​ ​ബാ​ങ്കി​ന്റെ​ ​പൊ​തു​ഫ​ണ്ട് ​ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ടോ​ ​എ​ന്നീ​ ​കാ​ര്യ​ങ്ങ​ൾ​ ​അ​ന്വേ​ഷി​ച്ച് ​അ​ടി​യ​ന്ത​ര​മാ​യി​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്കാ​നാ​ണ് ​സ​ഹ​ക​ര​ണ​സം​ഘം​ ​ര​ജി​സ്ട്രാ​ർ​ ​പു​റ​ത്തി​റ​ക്കി​യ​ ​ഉ​ത്ത​ര​വി​ലു​ള​ള​ത്.