കണ്ണൂരി​ൽ പ്രതി​ ട്രെ​യി​നി​ന് തീയി​ട്ടത് ഭി​ക്ഷാ​ട​നത്തി​ലൂ​ടെ വ​രു​മാ​നം​ ​കി​ട്ടാ​ത്ത​തി​ലെ​ ​നി​രാ​ശ​യിൽ

Saturday 03 June 2023 4:23 AM IST

 അറസ്റ്റ് രേഖപ്പെടുത്തി

കണ്ണൂർ: റെയിൽവേ സ്റ്റേഷനിലെ യാർഡിൽ നിറുത്തിയിട്ടിരുന്ന കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ് പ്രസിന്റെ കോച്ച് കത്തിച്ചത് കൊൽക്കത്ത സ്വദേശി പ്രസോൺജിത് സിക്ദറാണെന്ന് (40) പൊലീസ് സ്ഥിരീകരിച്ചു. ഉത്തരമേഖല ഐ.ജി നീരജ്കുമാർ ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്.

ഭിക്ഷാടകനായ ഇയാൾക്ക് ബീഡി വലിക്കുന്ന ശീലമുണ്ട്. ഇതിനായി സ്ഥിരം കരുതുന്ന തീപ്പെട്ടി ഉപയോഗിച്ചാണ് ട്രെയിനിന് തീയിട്ടത്. ഇന്ധനം ഉൾപ്പെടെ മറ്റെന്തെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്നതിൽ ഇതുവരെ വ്യക്തതയില്ല. അക്കാര്യം അന്വേഷിക്കുന്നുണ്ട്. എലത്തൂരിൽ ട്രെയിനിന് തീവച്ച സംഭവവുമായി ഇതിന് എന്തെങ്കിലും ബന്ധമുള്ളതായി ഇതുവരെ തെളിഞ്ഞിട്ടില്ല. ഭിക്ഷാടനത്തിലൂടെ ഇയാൾക്ക് ഉദ്ദേശിച്ച രീതിയിൽ പണം ലഭിക്കാത്തതിന്റെ നിരാശയാണ് ട്രെയിനിന് തീയിടുന്നതിലേക്ക് നയിച്ചതെന്നും ഐ.ജി പറഞ്ഞു.

വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെ രേഖപ്പെടുത്തി. മൊഴിയിലെ വൈരുദ്ധ്യത്തെ തുടർന്ന് കൂടുതൽ ചോദ്യം ചെയ്യേണ്ടിവന്നതിനാലാണ് അറസ്റ്റ് വൈകിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ മാനസികാരോഗ്യം സംബന്ധിച്ചും സംശയമുണ്ടായിരുന്നു. നിലവിൽ ഇയാൾ മാത്രമാണ് പ്രതിയെന്നും ഐ.ജി പറഞ്ഞു. എങ്കിലും മറ്റാർക്കെങ്കിലും സംഭവവുമായി ബന്ധമുണ്ടോയെന്ന കാര്യം പരിശോധിക്കും.

ട്രെയിനിൽ നിന്ന് ലഭിച്ച 10 വിരലടയാളങ്ങളിൽ നാലും ബോഗിയിൽ നിന്ന് കിട്ടിയ കുപ്പിയിലെ വിരലടയാളവും ഇയാളുടേതാണെന്ന് സ്ഥിരീകരിച്ചു. എട്ടാമത്തെ ട്രാക്കിൽ നിറുത്തിയിട്ട ട്രെയിനിന്റെ ഷട്ടറും വാതിലും അടച്ചതിനു ശേഷമാണ് പോയതെന്നാണ് ജീവനക്കാർ പറഞ്ഞത്. അതിനാൽ ഇയാൾ എങ്ങനെ ട്രെയിനിൽ കയറിപ്പറ്റിയെന്നും അന്വേഷിക്കുന്നു. അതേസമയം ടോയ്ലെറ്റിന്റെ വിൻഡോ ഗ്ലാസ് തകർത്ത നിലയിലായിരുന്നു.

സമീപത്തെ ബി.പി.സി.എൽ ഗോഡൗൺ ജീവനക്കാരന്റെ മൊഴിയും സി.സി ടിവി ദ്യശ്യങ്ങൾ അടക്കം പരിശോധിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എൻ.ഐ.എയും പ്രതിയെ ചോദ്യം ചെയ്തു.

കൊൽക്കത്തയിലെ

വീട്ടിൽ പരിശോധന

കണ്ണൂർ സിറ്റി പൊലീസ് സി.ഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം കൊൽക്കത്ത 24 സൗത്ത് പർഗനാസിലെ ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തി. പ്രതിയുടെ പശ്ചാത്തലം ഉൾപ്പെടെ അറിയാനാണിത്.

പ്ര​തി ക​ണ്ണൂ​രി​ലെ​ത്തി​യ​ത് ​ ന​ട​ന്ന്

ക​ണ്ണൂ​ർ​:​ ​ക​ഴി​ഞ്ഞ​ ​ര​ണ്ടു​വ​ർ​ഷ​മാ​യി​ ​ഭി​ക്ഷാ​ട​നം​ ​ന​ട​ത്തി​യാ​ണ് ​ക​ണ്ണൂ​ർ​ ​ട്രെ​യി​ൻ​ ​തീ​വ​യ്പ്പ് ​കേ​സി​ലെ​ ​പ്ര​തി​ ​പ്ര​സോ​ൺ​ജി​ത് ​സി​ക്ദ​ർ​ ​ജീ​വി​ക്കു​ന്ന​തെ​ന്ന് ​ഉ​ത്ത​ര​മേ​ഖ​ല​ ​ഐ.​ജി​ ​നീ​ര​ജ്കു​മാ​ർ​ ​ഗു​പ്ത​ ​പ​റ​ഞ്ഞു.​ ​കൊ​ൽ​ക്ക​ത്ത​യി​ലും​ ​മും​ബ​യി​ലും​ ​ഹോ​ട്ട​ലു​ക​ളി​ൽ​ ​ഇ​യാ​ൾ​ ​ജോ​ലി​ ​ചെ​യ്തി​രു​ന്നു.​ ​പി​ന്നീ​ട് ​പ​ല​യി​ട​ത്തും​ ​ക​റ​ങ്ങി​ന​ട​ന്ന് ​ഭി​ക്ഷ​യെ​ടു​ത്താ​ണ് ​ഇ​യാ​ൾ​ ​ഉ​പ​ജീ​വ​നം​ ​ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.
ത​ല​ശ്ശേ​രി​യി​ൽ​ ​എ​ത്തി​യ​ ​സ​മ​യ​ത്ത് ​ഭി​ക്ഷാ​ട​ന​ത്തി​ലൂ​ടെ​ ​കാ​ര്യ​മാ​യ​ ​തോ​തി​ൽ​ ​പ​ണം​ ​ല​ഭി​ച്ചി​രു​ന്നി​ല്ല.​ ​അ​ത് ​ഇ​യാ​ളെ​ ​മാ​ന​സി​ക​മാ​യി​ ​ബു​ദ്ധി​മു​ട്ടി​ച്ചി​രു​ന്നു.​ ​അ​വി​ടെ​നി​ന്ന് ​ന​ട​ന്നാ​ണ് ​ഇ​യാ​ൾ​ ​ക​ണ്ണൂ​രി​ലെ​ത്തി​യ​ത്.
വ്യാ​ഴാ​ഴ്ച​ ​പു​ല​ർ​ച്ചെ​ 1.25​ന്,​ ​റെ​യി​ൽ​വേ​ ​ജീ​വ​ന​ക്കാ​ര​നാ​ണ് ​ട്രെ​യി​നി​ൽ​ ​തീ​ ​ക​ണ്ട​ത്.​ 1.35​ന് ​അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി.​ ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​കൊ​ണ്ട് ​പൂ​ർ​ണ​മാ​യി​ ​അ​ണ​ച്ചു.​ ​ആ​ള​പാ​യ​മോ​ ​പ​രു​ക്കോ​ ​ഇ​ല്ല.​ ​തീ​യി​ട്ട​ ​കോ​ച്ച് ​കി​ട​ന്ന​ ​ട്രാ​ക്കി​ൽ​നി​ന്ന് 100​ ​മീ​റ്റ​ർ​ ​അ​പ്പു​റ​ത്താ​ണ് ​ബി.​പി.​സി.​എ​ല്ലി​ന്റെ​ ​ഇ​ന്ധ​ന​സം​ഭ​ര​ണ​ ​ടാ​ങ്ക്.