അജിത തങ്കപ്പനെ നീക്കാൻ കത്ത്
Saturday 03 June 2023 12:34 AM IST
തൃക്കാക്കര: തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ സ്ഥാനത്ത് നിന്ന് അജിത തങ്കപ്പനെ മാറ്റണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിന് കത്ത്. കോൺഗ്രസ് തൃക്കാക്കര ബ്ലോക്ക് സെക്രട്ടറിയും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ നൗഷാദ് പല്ലച്ചിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റിന് കത്ത് നൽകിയത്. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയിൽ കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ തമ്മിൽ രണ്ടരവർഷം വീതം ചെയർപേഴ്സൺ സ്ഥാനം വീതംവയ്ക്കാൻ ധാരണയുണ്ട്. ഇതു പ്രകാരം ഈമാസം 27നാണ് ഐ ഗ്രൂപ്പുകാരിയായ അജിത തങ്കപ്പൻ എ ഗ്രൂപ്പിലെ രാധാമണി പിള്ളയ്ക്ക് ചെയർപേഴ്സൺ പദവി കൈമാറേണ്ടത്.