അമ്മയും മകനും വീട്ടിൽ മരിച്ച നിലയിൽ

Saturday 03 June 2023 12:00 AM IST

അടിമാലി: കൊന്നത്തടി ഇഞ്ചപതാലിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും വിഷം കഴിച്ചിരുന്ന നിലയിലായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാവിലെ എട്ടോടെ അയൽവാസികളാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മീനാക്ഷിയുടെ മൃതദേഹം ശുചി മുറിയിലും ശശിധരന്റേത് സിറ്റൗട്ടിലുമാണ് കിടന്നിരുന്നത്. വീടിന്റെ മുറ്റത്ത് കിടന്ന മേശയിൽ വിഷം കുടിക്കാനുപയോഗിച്ച ഗ്ലാസും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. മീനാക്ഷി കാൻസർ രോഗബാധിതയായിരുന്നു. ശശിധരന്റെ ഭാര്യ: അനില. മക്കൾ: അമൽ, അഖിൽ, അനശ്വര. മരുമകൻ: ശിവപ്രസാദ്. അടിമാലി താലൂക്കാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ സംസ്‌കരിച്ചു.