ലെറ്റർ ഒഫ് അണ്ടർടേക്കിംഗ് നൽകിയില്ലെങ്കിൽ പെൻഷൻ മുടങ്ങും

Saturday 03 June 2023 4:24 AM IST

തിരുവനന്തപുരം: ട്രഷറിയിൽനിന്ന് പെൻഷൻ വാങ്ങുന്ന വിരമിച്ച സർക്കാർ ജീവനക്കാർ പുതിയ രീതിയിലുള്ള ഫോറം നൽകിയില്ലെങ്കിൽ പെൻഷൻ വിതരണം തടസ്സപ്പെടും. ട്രഷറി, മണിഓർഡർ, ബാങ്ക് വഴി പെൻഷൻ വാങ്ങുന്നവർ ചട്ടം 286 ഡി പ്രകാരമുള്ള ലെറ്റർ ഒഫ് അണ്ടർടേക്കിംഗ് ജൂൺ 10നകം ട്രഷറിയിൽ സമർപ്പിക്കണം.

പുതുക്കിയ അണ്ടർടേക്കിംഗ് സമർപ്പിക്കുന്നതിൽനിന്ന് ആർക്കും ഇളവ് ഉണ്ടായിരിക്കില്ല. ഫോറം പൂർണമായും പൂരിപ്പിച്ച് മുകളിൽ പെൻഷൻ കോഡും മൊബൈൽ നമ്പരും രേഖപ്പെടുത്തണം.പുതിയ ലെറ്റർ ഒഫ് അണ്ടർടേക്കിംഗ് ട്രഷറിയുടെ പോർട്ടലിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. പൂരിപ്പിച്ച ഫോറവുമായി ട്രഷറിയിൽ എത്താൻ പ്രയാസമുള്ളവർക്ക് ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ രജിസ്റ്റേർഡ് തപാൽ മുഖേന സമർപ്പിക്കുകയോ ചെയ്യാം.

Advertisement
Advertisement