പുതിയ സംരംഭകർക്കായി പരിശീലനം
Saturday 03 June 2023 2:18 AM IST
തിരുവനന്തപുരം: പുതുതായി സംരംഭം തുടങ്ങാൻ താത്പര്യപ്പെടുന്നവർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രൂണർഷിപ്പ് ഡെവലപ്പ്‌മെന്റ് ജൂൺ 19 മുതൽ 31 വരെ കളമശേരിയിലെ കെ.ഐ.ഇ.ഡി ക്യാമ്പസിൽ 10 ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
പുതിയ സംരംഭകർ അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുന്ന വിധം, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് തുടങ്ങിയ നിരവധി സെഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി.എസ്.ടി ഉൾപ്പെടെ 5,900 രൂപയാണ് ഫീസ്. താത്പര്യമുള്ളവർ www.kied.infoൽ ജൂൺ 15ന് മുൻപ് അപേക്ഷ നൽകണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർക്കാണ് അവസരം. വിവരങ്ങൾക്ക്: 0484- 2532890/ 2550322/ 7012376994.