ഇൻക്രിമെന്റ് തിരിച്ചുപിടിക്കൽ കോടതിയലക്ഷ്യം: കെ.പി.സി.ടി.എ

Saturday 03 June 2023 2:20 AM IST

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കാൻ കോളേജ് അദ്ധ്യാപകർക്ക് യു.ജി.സി ചട്ടപ്രകാരം നൽകിയ എം.ഫിൽ, പിഎച്ച്.ഡി അലവൻസ് തിരിച്ചുപിടിക്കാനുള്ള സർക്കാർ ഉത്തരവിനെതിരെ പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ. അദ്ധ്യാപകർക്ക് ഇൻക്രിമെന്റ് അനുവദിച്ചത് കോടതിയുത്തരവ് പ്രകാരമാണ്. തിരിച്ചുപിടിക്കുന്നത് കോടതിയലക്ഷ്യമാണെന്ന് കെ.പി.സി.ടി.എ പ്രസിഡന്റ് ആർ. അരുൺകുമാർ പറഞ്ഞു. സർക്കാരിനെതിരെ കോടതിയലക്ഷ്യവുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു.