ബസിലുണ്ടായിരുന്നവരാരും കരുതിയില്ല കടുവ അങ്ങനെ ചെയ്യുമെന്ന്, വൈറലായി സഫാരി പാർക്കിൽ നിന്നുള്ള വീഡിയോ

Saturday 03 June 2023 10:55 PM IST

വന്യമൃഗങ്ങളെ അടുത്തറിയാനാുള്ള ഏറ്റവും സുരക്ഷിതമായ മാർഗമാണ് ജംഗിൾ സഫാരി പാർക്കുകൾ. മൃഗശാലയിലെ കൂടുകളിൽ നിന്ന് വ്യത്യസ്തമായി മൃഗങ്ങളെ അവയുടെ വന്യത ഒട്ടും ചോർന്ന് പോകാതെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണാൻ ഇത്തരം യാത്രകൾ സഹായിക്കും. വന്യമൃഗങ്ങളുമായി ഇടപഴകിയിട്ടുള്ള ഗൈഡിന്റ സാന്നിദ്ധ്യവും മറ്റ് സുരക്ഷാ സംവിധാനങ്ങളും മറ്റ് സവിശേഷതകളാണ്.

സഫാരി പാർക്കുകളിലെ യാത്രകളിൽ അപൂർവ്വമായി പുറത്തിറങ്ങുന്ന മൃഗങ്ങളെയും വന്യമൃഗങ്ങളുടെ ഇരതേടൽ അടക്കം കാണാൻ ചിലർക്ക് അവസരമൊരുങ്ങാറുണ്ട്. അത്തരത്തിൽ ടൈഗർ റിസർവിലൂടെ കടന്നുപോയ കുറച്ച് യാത്രികർക്കുണ്ടായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ടൈഗർ റിസർവിലെ കടുവകൾക്ക് ഇടയിലൂടെ സന്ദർശകരുമായി കടന്നുപോകുന്ന ബസാണ് വീഡിയോയിലുള്ളത്. പെട്ടെന്ന് തന്നെ ഒരു കടുവ ബസിലെ യാത്രക്കാർക്ക് നേരെ കുതിക്കുന്നതായി കാണാം. സന്ദർശകരടങ്ങുന്ന ബസിൽ വലിഞ്ഞ് കയറാനും കടുവ ശ്രമിക്കുന്നുമുണ്ട്. ആവശ്യത്തിന് സുരക്ഷാ കവചമുള്ള വാഹനത്തിലാണ് സന്ദർശകരെങ്കിലും കടുവ അപ്രതീക്ഷിതമായി കുതിച്ചുകയറുന്നു എന്നതിനാൽ കാഴ്ചക്കാരെ തെല്ലൊന്ന് ഭയപ്പെടുത്താൻ വീഡിയോ ദൃശ്യത്തിന് കഴിഞ്ഞു. എത്ര സുരക്ഷയുണ്ടെങ്കിലും ഒന്നിനെയും കൂസാത്ത പ്രകൃതമുള്ള കടുവയെ അക്രമാസക്തനായി അടുത്തുകാണുമ്പോൾ ആരായാലും ഭയന്നുപോകുമെന്നാണ് വീഡിയോ പങ്കുവെയ്ക്കുന്നവരുടെ അഭിപ്രായം

Advertisement
Advertisement