അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 40 കോടിയുടെ ഭാഗ്യം മലയാളി വനിതയ്ക്ക്, അഞ്ച് സമ്മാനങ്ങളും ഇന്ത്യക്കാർക്ക്
Saturday 03 June 2023 11:09 PM IST
അബുദാബി: ബിഗ് ടിക്കറ്റ് ന റുക്കെടുപ്പിൽ 40 കോടി രൂപയുടെ ഭാഗ്യസമ്മാനം നേടി മലയാളി വനിത. ശനിയാഴ്ച രാത്രി നടന്ന നറുക്കെടുപ്പിലാണ് അബുദാബിയിൽ താമസിക്കുന്ന മലയാളിയായ ലൗസി മോൾ അച്ചാമ്മ രണ്ടുകോടി ദിർഹത്തിന്റെ ( 40 കോടി) ഒന്നാം സമ്മാനത്തിന് അർഹയായത്. മേയ് ആറിന് ബിഗ് ടിക്കറ്റ് സ്റ്റോറിൽ നിന്നെടുത്ത ടിക്കറ്റാണ് ലൗസി മോൾക്ക് ഭാഗ്യം കൊണ്ടുവന്നത്
ഇന്ന് നറുക്കെടുത്ത എട്ട് സമ്മാനങ്ങളിൽ ഒന്നാം സമ്മാനം ഉൾപ്പെടെ അഞ്ചെണ്ണവും ഇന്ത്യക്കാർക്കാണ് ലഭിച്ചത്. അലക്സ് കുരുവിള ഒരുലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനവും നജീബ് അബ്‌ദുള്ള അമ്പലത്ത് വീട്ടിൽ 70000 ദിർഹത്തിന്റെ മൂന്നാം സമ്മാനവും നേടി. ഫിറോസ് പുതിയ കോവിലകം 50000 ദിർഹത്തിന്റെ അഞ്ചാം സമ്മാനത്തിന് അർഹനായി. 20000 ദിർഹത്തിന്റെ ഏഴാംസമ്മാനം ലഭിച്ച നിതീഷ് മാലിക്കാണ് ഭാഗ്യംകനിഞ്ഞ മറ്റൊരു ഇന്ത്യക്കാരൻ.