മന്ത്രി രാധാകൃഷ്ണന്റെ ഔദ്യോഗിക വസതി നവീകരിക്കാൻ 49.8ലക്ഷം

Sunday 04 June 2023 12:17 AM IST

തിരുവനന്തപുരം: പട്ടികജാതി-വർഗ,പിന്നാക്കക്ഷേമ,ദേവസ്വം വകുപ്പുമന്ത്രി കെ. രാധാകൃഷ്ണന്റെ ഔദ്യോഗികവസതി നവീകരിക്കുന്നതിനായി 49.8ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ്. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ എസെൻഡൈൻ ബംഗ്ലാവാണ് നവീകരിക്കുന്നത്. നിർമ്മാണപ്രവൃത്തികൾ പൂർത്തിയാകുമ്പോൾ തുക ഇനിയും ഉയർന്നേക്കാമെന്നാണ് പൊതുമരാമത്ത് ഉന്നതർ നൽകുന്ന സൂചന.

പഴയ കെട്ടിടമായ എസെൻഡൈനിൽ ചോർച്ചയടക്കമുള്ള പ്രശ്നങ്ങളുള്ളതിനാൽ നവീകരിക്കുന്നതിന് ധനകാര്യ വകുപ്പ് ഏപ്രിൽ 18ന് അനുമതി നൽകിയിരുന്നു. എന്തൊക്കെ അറ്റകുറ്റപ്പണികളാണ് വസതിയിൽ നടത്തേണ്ടതെന്ന് ഉത്തരവിൽ വിശദമാക്കിയിട്ടില്ല. കഴിഞ്ഞ മന്ത്രിസഭയിൽ എക്സൈസ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന ടി.പി. രാമകൃഷ്ണൻ ആയിരുന്നു എസെൻഡൈനിൽ താമസിച്ചിരുന്നത്.

Advertisement
Advertisement