ലാഭം കൊയ്യാൻ യാത്രയ്ക്കാെപ്പം ടൂറിസവുമായി ജലഗതാഗത വകുപ്പ്

Sunday 04 June 2023 12:33 AM IST

 സർവീസുകൾ അടുത്ത മാസത്തോടെ

ആലപ്പുഴ: കനാലുകളിലൂടെയും ഇടത്തോടുകളിലൂടെയും 'ടൂറിസം കം പാസഞ്ചർ" ബോട്ട് സർവീസ് നടത്തി വരുമാനം വർദ്ധിപ്പിക്കാൻ ജലഗതാഗത വകുപ്പ്. ഗതാഗതത്തിന് ബോട്ടി​നെ മാത്രം ആശ്രയിക്കുന്നതും ടൂറിസത്തിന് അനുയോജ്യവുമായ സ്ഥലങ്ങൾ കോർത്തിണക്കുന്നതാണ് പദ്ധതി. പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ സോളാർ ബോട്ടുകൾ ഉപയോഗപ്പെടുത്തി അടുത്ത മാസത്തോടെ സർവീസുകൾ ആരംഭിക്കും.

കൊല്ലം, ആലപ്പുഴ, എറണാകുളം, കാസർകോ‌‌ട് ജില്ലകളിലായി 30 അധിക റൂട്ടുകൾ ഇതിനായി തിരഞ്ഞെടുത്തു. ടൂറിസം കം പാസഞ്ചർ ബോട്ടുകളുടെ കടന്നുവരവ് ബാക്ക് വാട്ടർ ടൂറിസത്തിന്റെ വളർച്ചയ്ക്കും പ്രാദേശിക വികസനത്തിനും വഴിതെളിക്കും.

 ഇന്ധനലാഭം,​ പേടിയും വേണ്ട

‌ഡീസൽ ബോട്ടുകളെ അപേക്ഷിച്ച് ഇന്ധനചെലവും മെയിന്റനൻസും സോളാർ ബോട്ടുകൾക്ക് കുറവാണ്.

ഒരു ദിവസം 10,000 രൂപവരെ ഡീസൽ ചെലവ് വരുന്നി​ടത്ത് 50 സീറ്റുകളുള്ള സോളാർ ബോട്ടിന് ചെലവ് 500 രൂപയിലൊതുങ്ങും. ഒരു ലാസ്കർ മതിയെന്നതി​നാൽ ജീവനക്കാരും കുറവ് മതി. മലിനീകരണവും ഒഴിവാകും. കട്ടമരം ശൈലിയിലുള്ള ബോട്ടുകളാണിവ. രണ്ട് പള്ളകൾ (ഹൾ) ഉള്ളതിനാൽ മറിയുമെന്ന പേടിയും വേണ്ട.

ഒറ്റച്ചാർജിൽ 12 മണിക്കൂർ ഓടും

 നിർമ്മാണം ഫൈബറിൽ

 മഴക്കാലത്ത് വൈദ്യുതിയിൽ ചാർജിംഗ്
 ബോട്ടുകൾക്ക് ഒരു വ‌ർഷത്തെ വാറന്റി

 5 വ‌ർഷത്തെ വാർഷിക അറ്റകുറ്റപ്പണി കരാർ

75

സോളാർ പാനലുകൾ

25

കിലോവാട്ടിന്റെ ബാറ്ററി

20

മിനിട്ടി​ൽ ചാർജാവും

6 - 8

നോട്ടിക്കൽ മൈൽ (12 -15 കി. മീ) വേഗം

50 സീറ്റ്

ഓരോ ബോട്ടി​ലും

പ്രതിദിന ചെലവ്

9,000-10,000 രൂപ

ഡീസൽ ബോട്ട്

500 രൂപ

സോളാർബോട്ട് (മഴക്കാലത്ത്)

200 രൂപ (വേനലി​ൽ )

ആദ്യപരിഗണന (ജില്ല, റൂട്ട്)

ആലപ്പുഴ :മുഹമ്മ-കണിയാപറമ്പ്

കൊല്ലം : കൊല്ലം-പ്ളാവറ

എറണാകുളം : കടമക്കുടി-വരാപ്പുഴ

കാസർകോ‌ട് :കോട്ടപ്പുറം-നീലേശ്വരം