ടെസ്റ്റ് നിറുത്താനൊരുങ്ങി വാർണർ

Sunday 04 June 2023 4:32 AM IST

ഓവൽ: അടുത്ത വർഷം ആദ്യം നാട്ടിൽ പാകിസ്ഥാനെതിരെ നടക്കുന്ന പരമ്പരയോടെ ടെസ്റ്റിൽ നിന്ന് വിരമിക്കുമെന്ന് ഓസ്ട്രേലിയൻ സൂപ്പർ ഓപ്പണർ ഡേവിഡ് വാർണർ. നിലിവൽ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലെ ഓവലിലാണ് താരം. പരിമിത ഓവർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരകം ടെസ്റ്റ് കരിയർ അവസാനിപ്പിക്കുന്നത്. അതേസമയം അടുത്ത വർഷം നടക്കുന്ന ട്വന്റി-20 ലോകകപ്പോടെ വാർണർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിടപറഞ്ഞേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
2011 ഡിസംബര്‍ ഒന്നിന് ന്യൂസീലന്‍ഡിനെതിരെ ഓസ്ട്രേലിയയുടെ ടെസ്റ്റ് ജേഴ്സിയിൽ അരങ്ങേറിയ വാർണർ 103 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 45.57 ശരാശരിയില്‍ 8158 റണ്‍സെടുത്തിട്ടുണ്ട്. പുറത്താവാതെ നേടിയ 335 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 25 സെഞ്ചുറിയും 34 അര്‍ദ്ധ സെഞ്ച്വറിയും സ്വന്തമാക്കി.

Advertisement
Advertisement