തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി രൂപപ്പെട്ടേക്കും, വ്യാപക മഴയ്ക്ക് സാദ്ധ്യത; കാലവർഷം ഇന്നെത്തും

Sunday 04 June 2023 9:39 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പരക്കെ മഴ ലഭിച്ചേക്കും. കാലവർഷം ഇന്നെത്തുമെന്നാണ് സൂചന.

തെക്ക് കിഴക്കൻ അറബിക്കടലിൽ നാളെയോടെ ചക്രവാത ചുഴി രൂപപ്പെട്ടേക്കും. തുടർന്നുള്ള ഇരുപത്തിനാല് മണിക്കൂറിൽ ഇത് ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാദ്ധ്യതയുണ്ട്. നാളെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. മണിക്കൂറിൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാദ്ധ്യതയുണ്ട്.

Advertisement
Advertisement