ഇത് അപവാദങ്ങൾ തൊടുത്തുവിടുന്ന നാട്: ശ്രീധരൻ പിള്ള

Monday 05 June 2023 12:00 AM IST

കൊല്ലം: കേരളത്തിൽ അപവാദങ്ങളും വിവാദങ്ങളുമാണ് പൊതു സംഭാവനയായി കാണുന്നതെന്നും ഇത്രയധികം വിവാദങ്ങളും അപവാദങ്ങളും തൊടുത്തുവിടുന്ന വേറേ നാടുണ്ടോയെന്ന് അറിയില്ലെന്നും

ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു.

സി.പി.ഐ നേതാവ് സി.ദിവാകരന്റെ അടുത്തിടെ പുറത്തിറങ്ങിയ പുസ്തകത്തിലെ സോളാർ കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ ,അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫോമയുടെ എൻ.ആർ.ഐ കോൺക്ലേവ് ഉദ്ഘാടന വേളയിൽ ചൂണ്ടിക്കാട്ടുകയായിരുന്നു അദ്ദേഹം..

സി.ദിവാകരൻ എന്റെ സുഹൃത്താണ്. അദ്ദേഹത്തിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ ചെറിയ കാര്യമല്ല. ഒരു സംവിധാനം മുഴുവൻ ഒരു വ്യക്തിയുടെ ജീവിതത്തെക്കുറിച്ച് വ്യക്തിഹത്യ നടത്തുന്നത് കുത്തിക്കൊല്ലുന്നതിനേക്കാൾ ദോഷകരമാണ്. അത് ബി.ബി.സി ചെയ്താലും തെറ്റാണ്. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ഒരാൾ പ്രതിക്കൂട്ടിൽ അടയ്ക്കപ്പെട്ടാൽ അവർക്കും കുടുംബത്തിനും ഉണ്ടാകുന്ന വിഷമങ്ങൾ പരിഗണിക്കണം. ഇങ്ങനെയെങ്കിൽ എവിടെയാണ് നീതിയെന്നത് എല്ലാവരും ചിന്തിക്കണം. ഇതിൽ അഭിപ്രായം പറയേണ്ടത് ഞാനല്ല. ദിവാകരനും അദ്ദേഹത്തിന്റെ പാർട്ടിയുമാണ്. സി.ദിവാകരനെ പോലെ ഒരാൾ വെറുതെ എഴുതുമോ? കൊല്ലങ്ങളായി മലയാളികൾ വാസ്തവത്തിൽ വിഡ്ഢികളാവുകയായിരുന്നോ-ശ്രീധരൻ പിള്ള

ചോദിച്ചു.

Advertisement
Advertisement