35 വർഷത്തിന് ശേഷം അവർ ഒത്തുചേർന്നു
പാറക്കടവ്: മുപ്പത്തിയഞ്ചുവർഷത്തിനുശേഷം അവർ ഒത്തുചേർന്നു. പാറാട് പി.ആർ.മെമ്മോറിയൽ കൊളവല്ലൂർ ഹയർ സെക്കൻഡറി സ്‌കൂൾ മുറ്റത്ത്. 1988ൽ കൊളവല്ലൂർ ഹൈസ്‌കൂളിൽ നിന്നും എസ്.എസ്.എൽ.സി പഠിച്ചിറങ്ങിയ വിദ്യാർത്ഥികളും അവരെ പഠിപ്പിച്ച അദ്ധ്യാപകരും അന്നത്തെ സ്കൂൾ ജീവനക്കാരുമാണ് വീണ്ടും സ്‌കൂളിലേക്കെത്തിയത്. 'തിരികെ തിരുമുറ്റത്ത് ' എന്ന് പേരിട്ട പൂർവവിദ്യാർത്ഥി സംഗമം കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. സംഗമ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ മത്തത്ത് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ എം.ശ്രീജ, പ്രധാനദ്ധ്യാപിക ടി.രേഖ എന്നിവർ പ്രസംഗിച്ചു. കെ.ദിവാകരൻ സ്വാഗതവും എം.പി.സലീം നന്ദിയും പറഞ്ഞു. അദ്ധ്യാപകരെയും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസും നേടിയ ഗ്രൂപ്പ് അംഗങ്ങളുടെ മക്കളെയും ആദരിച്ചു.