ശിവഗിരിയിൽ ഇന്ന് വൃക്ഷത്തൈ വിതരണം

Sunday 04 June 2023 11:40 PM IST

ശിവഗിരി : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് ശിവഗിരിയിൽ ഫലവൃക്ഷത്തൈകളുടെ വിതരണം ഉണ്ടായിരിക്കും. വൈകിട്ട് അഞ്ചിന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ വി. ജോയി എം.എൽ.എ വിവിധയിനം തൈകളുടെ വിതരണം നിർവഹിക്കും.

ഇളം തലമുറയിലേക്ക് പരിസ്ഥിതി സന്ദേശം പകരുന്നതിന്റെ ഭാഗമായി വിവിധ സ്കൂളുകളിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്കാകും തൈ വിതരണത്തിൽ മുൻഗണന നൽകുന്നതെന്ന് ശിവഗിരി മഠം അറിയിച്ചു. ദിനാചരണത്തിന്റെ ഭാഗമായി രാവിലെ ഒൻപതിന് ശിവഗിരിയിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ,ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ തൈകൾ നടും.

ചിത്രം - പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് ശിവഗിരിയിൽ വിതരണം ചെയ്യുന്നതിനെത്തിച്ച ഫലവൃക്ഷത്തൈകൾ.