ട്രെയിനുകളുടെ സമയമാറ്റം
തിരുവനന്തപുരം: എസ്.എം.വി.ടി ബംഗളൂരുവിൽ നിന്ന് ഇന്നലെ രാവിലെ 10ന് പുറപ്പെടേണ്ടിയിരുന്ന എസ്.എം.വി.ടി ബംഗളൂരു-ജസീദിഹ് വീക്കിലി സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്( 22305) രണ്ടര മണിക്കൂർ വൈകി ഉച്ചയ്ക്ക് 12.30ന് പുറപ്പെട്ടു. എസ്.എം.വി.ടി ബംഗളൂരുവിൽ നിന്ന് രാവിലെ 10.35ന് പുറപ്പെടേണ്ടിയിരുന്ന എസ്.എം.വി.ടി ബംഗളൂരു-ഹൗറാ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്(12864) രണ്ട് മണിക്കൂറും ഇരുപത്തിയഞ്ച് മിനിട്ടും വൈകി ഉച്ചയ്ക്ക് 1ന് പുറപ്പെട്ടു. എസ്.എം.വി.ടി ബംഗളൂരുവിൽ നിന്ന് രാവിലെ 11.20ന് പുറപ്പെടേണ്ടിയിരുന്ന എസ്.എം.വി.ടി ബംഗളൂരു-ഹൗറാ തുരന്തോ എക്സ്‌പ്രസ്(12246) രണ്ട് മണിക്കൂറും 10 മിനിട്ടും വൈകി ഉച്ചയ്ക്ക് 1.30ന് പുറപ്പെട്ടു. ഡോ.എം.ജി.ആർ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്നലെ രാത്രി 7.20ന് പുറപ്പെടേണ്ടിയിരുന്ന ഡോ.എം.ജി.ആർ ചെന്നൈ സെൻട്രൽ-ഹൗറ സൂപ്പർഫാസ്റ്റ് മെയിൽ(12840) റദ്ദാക്കി.