അഡ്വ.എസ്.ധനപാലൻ നിര്യാതനായി

Monday 05 June 2023 12:28 AM IST

കായംകുളം : എസ്.എൻ.ഡി.പി യോഗം മുൻ അസിസ്റ്റന്റ് സെക്രട്ടറിയും ഡയക്ടർ ബോർഡ്‌ അംഗവും എസ്.എൻ ട്രസ്റ്റ് അംഗവും ഗുരുദേവ പ്രഭാഷകനുമായ കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം അരണ്യയിൽ അഡ്വ. എസ്. ധനപാലൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5 ന് വീട്ടുവളപ്പിൽ.

ഇന്ന് രാവിലെ 9.30 ന് കായംകുളം യൂണിയൻ ഹാളിൽ ഭൗതികദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 10ന് യൂണിയൻ ഭാരവാഹികളുടെ നേതൃത്വത്തിൽ വിലാപയാത്രയായി വസതിയിലേക്ക് കൊണ്ടു പോകും.

യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി, ശ്രീനാരായണ യൂത്ത്മൂവ്മെന്റിന്റെ ആദ്യ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പുതുപ്പള്ളിയിലെ ആദ്യകാല കോൺഗ്രസ് നേതാവായിരുന്നു. ശ്രീനാരായണഗുരുദേവനെക്കുറിച്ചും കൃതികളെക്കുറിച്ചും ആഴത്തിൽ അറിവുണ്ടായിരുന്ന അദ്ദേഹം മികച്ച പ്രഭാഷകനായിരുന്നു.

ഭാര്യ: എൻ.സുലതകുമാരി (റിട്ട.സെക്രട്ടറി, എസ്. സി. ബി 1900, പുതുപ്പള്ളി). മക്കൾ: അരുൺലാൽ (യൂണിയൻ ബാങ്ക് റീജിയണൽ മാനേജർ, മുംബയ്),​ അർച്ചന (അദ്ധ്യാപിക. ആർ.വി.എസ്.എം. എച്ച്. എസ്,​ പ്രയാർ ).

മരുമക്കൾ : ജിഷലാൽ, നിധീഷ് (ബാങ്ക് ഒഫ് ഇന്ത്യ, കാപ്പിൽ)

Advertisement
Advertisement