കൊല്ലം - എ​ഗ്മോ​ർ​ ​എ​ക്‌​സ്പ്ര​സി​ന്റെ കോ​ച്ചി​ൽ​ ​വി​ള്ളൽ, ഒഴിവായത് വൻദുരന്തം, കണ്ടെത്തിയത് ചെങ്കോട്ടയിൽ നടത്തിയ പരിശോധനയിൽ

Monday 05 June 2023 1:22 AM IST

കൊ​ല്ലം​:​ ​കൊ​ല്ലം​-​ ​ചെ​ന്നൈ​ ​എ​ഗ്മോ​ർ​ ​എ​ക്‌​സ്പ്ര​സി​ന്റെ​ ​കോ​ച്ചി​ൽ​ ​വി​ള്ള​ൽ​ ​ക​ണ്ടെ​ത്തി.​ ​കൊ​ല്ല​ത്തു​നി​ന്ന് ​ഞാ​യ​റാ​ഴ്ച​ ​ഉ​ച്ച​യ്ക്ക് ​പു​റ​പ്പെ​ട്ട​ ​ട്രെ​യി​ൻ​ ​ചെ​ങ്കോ​ട്ട​യി​ൽ​ ​എ​ത്തി​യ​പ്പോ​ഴാ​ണ് ​ഇ​ക്കാ​ര്യം​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.​ ​

ചെ​ങ്കോ​ട്ട​യി​ലെ​ത്തി​യ​പ്പോ​ൾ​ ​റെ​യി​ൽ​വേ​ ​ജീ​വ​ന​ക്കാ​ർ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​എ​സ് 3​ ​കോ​ച്ചി​ന്റെ​ ​അ​ടി​യി​ലാ​യി​ ​ഷോ​ക്ക് ​അ​ബ്‌​സോ​ർ​ബ​റി​നോ​ടു​ ​ചേ​ർ​ന്ന​ ​ഭാ​ഗ​ത്ത് ​വി​ള്ള​ൽ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ഉ​ട​ൻ​ ​ത​ന്നെ​ ​യാ​ത്ര​ക്കാ​രെ​ ​ബോ​ഗി​യി​ൽ​ ​നി​ന്ന് ​മാ​റ്റി​ ​മ​റ്റൊ​ന്നി​ലേ​ക്ക് ​ക​യ​റ്റി.​ ​മ​ധു​ര​യി​ൽ​ ​വ​ച്ച് ​മ​റ്റൊ​രു​ ​ബോ​ഗി​ ​ട്രെ​യി​നി​ന്റെ​ ​ഭാ​ഗ​മാ​ക്കി​ ​യാ​ത്ര​ ​തു​ട​ർ​ന്നു.​ ​വി​ള്ള​ൽ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നാ​ൽ​ ​വ​ൻ​ ​ദു​ര​ന്തം​ ​ഒ​ഴി​വാ​യി.