500 വിമാനങ്ങൾ വാങ്ങാനുള്ള വമ്പൻ ഓർഡറുമായി ഇൻഡിഗോ
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ, ഫ്രഞ്ച് വിമാനക്കമ്പനിയായ എയർ ബസിൽനിന്ന് 500 വിമാനങ്ങൾ വാങ്ങുന്നു.നാരോ ബോഡി എ 320 ഫാമിലി ജെറ്റ് വിമാനങ്ങൾ വാങ്ങാൻ കരാറിലേർപ്പെട്ടതായാണ് വിവരം. ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറായിരിക്കുമിതെന്നാണ് വിലയിരുത്തൽ.
48,680 കോടിയുടെ വമ്പൻ കരാറായിരിക്കുമിതെന്നാണ് വാങ്ങുന്ന വിമാനങ്ങളുടെ വില നിലവാരം കണക്കാക്കുമ്പോൾ വ്യക്തമാകുന്നത്.
ആഭ്യന്തര ഇന്ത്യൻ വിപണിയുടെ 56 ശതമാനം വിഹിതമുള്ള ഇൻഡിഗോ ഇതിനകം തന്നെ എയർബസിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒരാളാണ് ഇൻഡിഗോ.
മൊത്തം 830 എയർബസ് എ 302ഫാമിലി ജെറ്റുകൾ ഓർഡർ ഇൻഡിഗോ ചെയ്തിട്ടുണ്ട്. ഇവയിൽ 500എണ്ണം ഇനിയും ലഭിക്കാനുണ്ട്. എയർ ബസും ബോയിംഗും മറ്റു ചില വിമാനങ്ങളുടെ വില്പനയ്ക്കായും ഇൻഡിഗോയുമായി ചർച്ച നടത്തുന്നുണ്ട്.ഇന്ത്യൻ വ്യോമയാന രംഗത്തെ 56 ശതമാനവും കയ്യടക്കിയിട്ടുള്ള ഇൻഡിഗോ 26 അന്താരാഷ്ട്ര നഗരങ്ങളിലേയ്ക്ക് സർവീസ് നടത്തുന്നു. 102 നഗരങ്ങളിലേയ്ക്ക് ഇൻഡിഗോ 1800 സർവീസുകൾ പ്രതിദിനം നടത്തുന്നു