ട്രെയിനിൽ തീ കത്തിക്കാൻ ശ്രമം: യുവാവ് പിടിയിൽ

Tuesday 06 June 2023 12:27 AM IST

കൊയിലാണ്ടി: ട്രെയിനിൽ തീ കത്തിക്കാൻ ശ്രമിച്ച മഹാരാഷ്ട സ്വദേശിയായ 20കാരൻ പിടിയിലായി. കണ്ണൂരിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 2.50ന് പുറപ്പെട്ട കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്സ്‌പ്രസിലാണ് സംഭവം. വടകരയിൽ നിന്ന് കയറിയ ഇയാൾ ട്രെയിൻ കൊയിലാണ്ടി സ്റ്റേഷൻ വിട്ടപ്പോൾ മുന്നറിയിപ്പ് സ്റ്റിക്കർ കീറി കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. സഹയാത്രികർ പിടികൂടി ആർ.പി.എഫിന് കൈമാറി. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് സംശയിക്കുന്നതായി ആർ.പി.എഫ് പറഞ്ഞു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement
Advertisement