ആർട്ടിസ്റ്റ് മിഥുൻ മോഹൻ ഇനി ഓർമ്മ
Tuesday 06 June 2023 12:10 AM IST
പാലക്കാട്: ഡിജിറ്റൽ, നോൺ ഡിജിറ്റൽ പെയിന്റിംഗുകളിൽ കഴിവുതെളിയിച്ച ആർടിസ്റ്റ് മിഥുൻ മോഹൻ (38) ഇനി ഓർമ്മ. ഗോവയിൽ വച്ച് ഹൃദയസ്തംഭനം മൂലമാണ് അന്ത്യം സംഭവിച്ചത്. നിരവധി ചലച്ചിത്രങ്ങളുടെയും നാടകങ്ങളുടെയും ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്.
എഴുത്തുകാരനും നാടക രചയിതാവുമായ ഷൊർണൂർ സ്വദേശി സ്വാതി മോഹന്റെ മകനാണ് മിഥുൻ. കൊച്ചി ബിനാലെ ഉൾപ്പെടെ നിരവധി രാജ്യാന്തര എക്സിബിഷനുകളിൽ ചിത്രപ്രദർശനം നടത്തി. കിണ്ടിയും വാനരനും, സീ ഫെയറി, ദി റോവർ, പരലോകം മുതലായവ ഏറെ ശ്രദ്ധിക്കപ്പെട്ട സൃഷ്ടികളാണ്. പത്രത്താളുകളിലെ ചരമവാർത്തകളിൽ നിന്ന് മനസിൽ തട്ടിയ സ്ത്രീരൂപങ്ങളെ പകർത്തിയ വുമൺ ഫ്രം ഒബിച്വറി എന്ന സൃഷ്ടിയും ഏറെ പ്രശംസ പിടിച്ചുപറ്റി.
ചിത്രകലയുമായി ബന്ധപ്പെട്ട പദ്ധതികളുമായി കുടുംബ സമേതം ഗോവയിൽ സ്ഥിരതാമസമായിരുന്നു. ഭാര്യ ലതിക ജിയോളജിസ്റ്റാണ്.