'എന്റെ മരം നന്മമരം'പദ്ധതി

Monday 05 June 2023 11:16 PM IST

മല്ലപ്പള്ളി : സീനിയർ ചേംബർ ഇന്റർനാഷണൽ മല്ലപ്പള്ളി ലീജിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'എന്റെ മരം നന്മ മരം' പദ്ധതി മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആരംപുളിക്കൽ സി എം.എസ്.എൽ.പി.സ്കൂളിൽ നടന്ന ചടങ്ങിൽ സീനിയർ ചേംബർ പ്രസിഡന്റ് റജി ശമുവേൽ അദ്ധ്യക്ഷത വഹിച്ചു. റവ.ജോർജ് മാത്യു പരിസ്ഥിതിദിന സന്ദേശം നൽകി. കുഞ്ഞുകോശി പോൾ, ജോൺസ് വർഗീസ്, രാജൻ കെ. ജോർജ്, ബെന്നി പാറേൽ, തോമസ് ജോർജ് , സാംജി തോമസ് ,സാബു ജോസഫ് ,ഹെഡ് മിസ്ട്രസ് ജോജി ഏലിസബത്ത് ജയിംസ്, എന്നിവർ സംസാരിച്ചു.