അരിക്കൊമ്പൻ: കേരള നിലപാട് ശരിയെന്ന് മന്ത്രി

Tuesday 06 June 2023 12:18 AM IST

കോഴിക്കോട്: അരിക്കൊമ്പൻ വിഷയത്തിൽ കേരളത്തിന്റെ നിലപാട് ശരിയെന്ന് തെളിയിക്കുന്നതാണ് നിലവിലെ സംഭവങ്ങളെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉൾവനത്തിലേക്ക് തുറന്നു വിട്ടാലും ആന ജനവാസ മേഖലയിലേക്ക് വരുമെന്ന് തെളിഞ്ഞു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരിക്കും കേരളവും തമിഴ്നാടും തുടർ നടപടികൾ സ്വീകരിക്കുക. അരിക്കൊമ്പൻ കേരളത്തിലേക്ക് മടങ്ങിയെത്തില്ലെന്ന് ഉറപ്പു പറയാൻ കഴിയില്ല. ജനവാസ മേഖലയിലേക്ക് ഇറങ്ങിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം തേനി പൂശാനംപട്ടിക്ക് സമീപം തമിഴ്നാട് വനംവകുപ്പ് മയക്കുവെടിവച്ചത്.