മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയനം: ഹർജി മാറ്റി

Tuesday 06 June 2023 12:29 AM IST

കൊച്ചി: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനെതിരെ യു.എ. ലത്തീഫ് എം.എൽ.എയടക്കം നൽകിയ ഹർജി ഹൈക്കോടതി ജൂൺ 12 നു പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചിലാണ് ഹർജി. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാൻ സർക്കാർ സഹകരണ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി അസാധുവാക്കണമെന്ന് ഹർജിയിൽ കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് സത്യവാങ്മൂലം നൽകിയിരുന്നു. ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കാനുള്ള സർക്കാർ നീക്കത്തെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എതിർത്തതോടെയാണ് നിയമഭേദഗതി കൊണ്ടുവന്നത്.