അങ്കമാലിയിൽ പരിസ്ഥിതി ദിനാചരണം
Tuesday 06 June 2023 12:38 AM IST
അങ്കമാലി: കെ.പി.സി.സി വിചാർ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതിദിനാചരണം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിചാർ വിഭാഗ് നിയോജകമണ്ഡലം ചെയർമാൻ ജോബിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി നഗരസഭാ ചെയർമാൻ മാത്യു തോമസ് മുഖ്യാഥിതിയായി. മികച്ച രീതിയിൽ കൃഷി പരിപാലിച്ച കുട്ടിക്ക് സൈക്കിളും അമ്പതോളം കുട്ടികൾക്ക് പ്രോത്സാഹന സമ്മാനവും നൽകി. ഫാ. അഗസ്റ്റിൻ വട്ടോളി, കെ.പി.സി.സി അംഗം അഡ്വ. ഷിയോ പോൾ എന്നിവർ സംസാരിച്ചു.