'പരിസ്ഥിതിപ്പെരുമ ' ഉദ്ഘാടനം ചെയ്തു
Tuesday 06 June 2023 12:11 AM IST
കോഴിക്കോട്: പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപിക്കുക ,വലിച്ചെറിയൽ മുക്ത ക്യാമ്പസായി മാറുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിനായി മെഡി.കോളേജ് കാമ്പസ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അണിനിരന്ന ലോംഗ് കാൻവാസ് ചിത്രരചന 'പരിസ്ഥിതിപ്പെരുമ ' ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ ഉദ്ഘാടന ചെയ്തു. മൺചിത്രങ്ങളിലൂടെ ലോക റെക്കോഡ് നേടിയ പത്മദളാക്ഷൻ നരിക്കുനി മുഖ്യാതിഥിയായി. പി.ടി.എ. എക്സിക്യൂട്ടീവ് അംഗം പ്രസാദ് അദ്ധ്യക്ഷതവഹിച്ചു. പ്രധാനാദ്ധ്യാപകൻ ഡോ.എൻ പ്രമോദ് സ്വാഗതവും പി.സൂരജ് നന്ദിയും പറഞ്ഞു.