അറബിക്കടലിൽ ന്യൂനമർദ്ദം; കാലവർഷം വരുന്നു
Tuesday 06 June 2023 2:06 AM IST
തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ശക്തി കൂടിയാൽ കാലവർഷം എട്ടിന് മുൻപ് കേരളത്തിലെത്തും. ഇതിന്റെ സൂചനകൾ കണ്ടുവരുന്നതായി കാലാവസ്ഥ ഗവേഷകർ പറഞ്ഞു. തെക്കൻ കേരളത്തിൽ ചെറുതായി കാലവർഷ കാറ്റിന്റെ സാന്നിധ്യം അനുഭവപ്പെട്ടു. പക്ഷെ, ആവശ്യമായ വേഗവും മേഘവും ഇല്ലാത്തതിനാൽ മഴ ശക്തമായേക്കില്ല.
ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.