മാർക്ക് ഇല്ലാതെ മാർക്ക് ലിസ്റ്റ്; എന്നിട്ടും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പരീക്ഷ പാസായവരുടെ കൂട്ടത്തിൽ
Tuesday 06 June 2023 2:40 PM IST
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുമായ പി എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ. ആർഷോയുടെ മാർക്ക് ലിസ്റ്റിൽ വിഷയങ്ങളും മാർക്കും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ വിജയികളുടെ പട്ടികയിൽ ഇയാളുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ ആർഷോ ജയിച്ചെന്ന പട്ടിക മഹാരാജാസ് കോളേജ് തിരുത്തി. ആർഷോ തോറ്റതായി വെബ്‌സൈറ്റിൽ രേഖപ്പെടുത്തി. സ്വയംഭരണാവകാശമുള്ള കോളേജാണ് എറണാകുളം മഹാരാജാസ്.
ഇക്കഴിഞ്ഞ മാർച്ചിലാണ് പരീക്ഷയുടെ റിസൾട്ട് പുറത്തുവന്നത്. ആർഷോയുടെ മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ ‘പൂജ്യം’ മാർക്ക് ആണെങ്കിലും ‘പാസ്ഡ്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് വിവാദമായത്. വിഷയത്തിൽ പ്രതിഷേധിച്ച് മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ കെഎസ്‌യു പ്രവർത്തകർ ഉപരോധസമരം നടത്തി.