ശബരിമലയിൽ ഇ-കാണിക്ക

Wednesday 07 June 2023 12:16 AM IST

തിരുവനന്തപുരം: ലോകത്ത് എവിടെയിരുന്നും ശബരിമലയിൽ ഭക്തർക്ക് കാണിക്ക അർപ്പിക്കുന്നതിന് ഇ - കാണിക്ക സൗകര്യമൊരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. www.sabarimalaonline.org എന്ന സൈറ്റിൽ പ്രവേശിച്ചശേഷം കാണിക്ക / ഹുണ്ഡി എന്ന ലിങ്കിൽ ക്ളിക്ക് ചെയ്താൽ സേവനം ലഭ്യമാകം. ഇ-കാണിക്കയുടെ ഉദ്ഘാടനം ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ്
അഡ്വ. കെ. അനന്തഗോപൻ, ടാറ്റ കൺസൺട്ടൻസി സർവീസസിന്റെ സീനിയർ ജനറൽ മാനേജറിൽ നിന്ന് കാണിക്ക സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. എസ്.എസ്. ജീവൻ, ജി. സുന്ദരേശൻ, ദേവസ്വം കമ്മിഷണർ ബി.എസ്. പ്രകാശ്, ദേവസ്വം ചീഫ് എൻജിനിയർ ആർ. അജിത്ത് കുമാർ, അക്കൗണ്ട്സ് ഓഫീസർ സുനില, വെർച്വൽ ക്യൂ സെപ്ഷ്യൽ ഓഫീസർ ഒ.ജി. ബിജു, അസിസ്റ്റന്റ് സെക്രട്ടറി രശ്മി, ഐ.ടി പ്രോജക്ട് എൻജിനിയർ ജി. ശരൺ എന്നിവർ പങ്കെടുത്തു.