ലോക കേരള സഭ: മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക്

Wednesday 07 June 2023 12:00 AM IST

തിരുവനന്തപുരം: ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നാളെ പുലർച്ചെ മൂന്നിനുള്ള വിമാനത്തിൽ അമേരിക്കയിലേക്ക് പോകും.

യു.എസ്, ക്യൂബൻ പര്യടനത്തിന് ശേഷം 19ന് മുഖ്യമന്ത്രി മടങ്ങിയെത്തും. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി കെ.എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയി, വിവിധ വകുപ്പുസെക്രട്ടറിമാർ, മുഖ്യമന്ത്രിയുടെ പി.എ വി.എ. സുനീഷ് എന്നിവരും മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും ഒപ്പം പോകുന്നുണ്ട്. നിയമസഭയെ പ്രതിനിധീകരിച്ച് സ്പീക്കർ എ.എൻ. ഷംസീറും ലോകകേരള സഭ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സ്പീക്കർക്കൊപ്പം ഭാര്യയും മകനും നാളെ പുലർച്ചെ അമേരിക്കയിലേക്ക് തിരിക്കും. നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനും സംഘവും നേരത്തേ അമേരിക്കയിലേക്ക് പുറപ്പെട്ടിരുന്നു.

മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നതിന്റെ തിരക്കിലായതിനാൽ മന്ത്രിസഭായോഗം ഇന്നലത്തേക്ക് മാറ്റിയിരുന്നു. ഇന്നലെ വിവിധ ഉന്നതതല യോഗങ്ങളും വിളിച്ചു ചേർത്തു. അമേരിക്കൻ സന്ദർശനത്തിന് ശേഷം ക്യൂബയിലേക്ക് പോകുന്ന സംഘത്തിൽ മുഖ്യമന്ത്രിക്കൊപ്പം മന്ത്രി വീണ ജോർജുമുണ്ടാകും.

മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​യു.​എ​സ്,
ക്യൂ​ബ​ ​പ​രി​പാ​ടി​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​ലോ​ക​ ​കേ​ര​ള​സ​ഭ​യു​ടെ​ ​അ​മേ​രി​ക്ക​ൻ​ ​മേ​ഖ​ലാ​ ​സ​മ്മേ​ള​നം​ ​ജൂ​ൺ​ 10​ന് ​രാ​വി​ലെ​ ​ന്യൂ​യോ​ർ​ക്ക് ​ടൈം​ ​സ്‌​ക്വ​യ​റി​ലെ​ ​മാ​രി​യ​റ്റ് ​മാ​ർ​ക്ക് ​ക്വീ​യി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​സ്പീ​ക്ക​ർ​ ​എ.​എ​ൻ​ ​ഷം​സീ​ർ​ ​അ​ദ്ധ്യ​ക്ഷ​നാ​കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​മ​ന്ത്രി​ ​കെ.​എ​ൻ​ ​ബാ​ല​ഗോ​പാ​ൽ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പ്ര​മു​ഖ​രും​ ​ലോ​ക​ ​കേ​ര​ള​ ​സ​ഭാ​ ​അം​ഗ​ങ്ങ​ളും​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​വി.​പി​ ​ജോ​യി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​പ​ങ്കെ​ടു​ക്കും.
ജൂ​ൺ​ 9​ന് ​ന്യൂ​യോ​ർ​ക്കി​ലെ​ 9​/11​ ​മെ​മ്മോ​റി​യ​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​സ​ന്ദ​ർ​ശി​ക്കും.​ ​തു​ട​ർ​ന്ന് ​യു.​എ​ൻ​ ​ആ​സ്ഥാ​ന​വും​ ​സ​ന്ദ​ർ​ശി​ക്കും.​ 11​ന് ​മാ​രി​യ​റ്റ് ​മാ​ർ​ക്ക് ​ക്വീ​യി​ൽ​ ​ചേ​രു​ന്ന​ ​ബി​സി​ന​സ് ​ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ​മീ​റ്റ് ​മു​ഖ്യ​മ​ന്ത്രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​അ​മേ​രി​ക്ക​യി​ലെ​ ​മ​ല​യാ​ളി​ ​നി​ക്ഷേ​പ​ക​ർ,​ ​പ്ര​മു​ഖ​ ​പ്ര​വാ​സി​ ​മ​ല​യാ​ളി​ക​ൾ,​ ​ഐ.​ടി​ ​വി​ദ​ഗ്ദ്ധ​ർ,​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ,​ ​വ​നി​താ​ ​സം​രം​ഭ​ക​ർ​ ​എ​ന്നി​വ​രു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​യും​ ​ന​ട​ത്തും.​ ​അ​ന്ന് ​വൈ​കി​ട്ട് ​ന്യൂ​യോ​ർ​ക്ക് ​ടൈം​സ് ​സ്‌​ക്വ​യ​റി​ൽ​ ​ന​ട​ക്കു​ന്ന​ ​പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പ്ര​വാ​സി​ ​സ​മൂ​ഹ​ത്തെ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്യും.​ 12​ന് ​വാ​ഷിം​ഗ്ട​ൺ​ ​ഡി.​സി​യി​ൽ​ ​ലോ​ക​ബാ​ങ്ക് ​സൗ​ത്ത് ​ഏ​ഷ്യ​ ​മേ​ഖ​ലാ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​മാ​ർ​ട്ടി​ൻ​ ​റെ​യി​സ​റു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തും.​ 13​ന് ​മേ​രി​ലാ​ൻ​ഡ് ​വേ​സ്റ്റ് ​മാ​നേ​ജ്‌​മെ​ന്റ് ​സം​വി​ധാ​ന​ങ്ങ​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​നേ​രി​ട്ട് ​സ​ന്ദ​ർ​ശി​ച്ച് ​മ​ന​സി​ലാ​ക്കും.​ 14​ന് ​ന്യൂ​യോ​ർ​ക്കി​ൽ​ ​നി​ന്ന് ​ക്യൂ​ബ​ൻ​ ​ത​ല​സ്ഥാ​ന​മാ​യ​ ​ഹ​വാ​ന​യി​ലേ​ക്ക് ​തി​രി​ക്കും.​ 15,16​ ​തീ​യ​തി​ക​ളി​ൽ​ ​അ​വി​ടെ​ ​വി​വി​ധ​ ​പ​രി​പാ​ടി​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​ജോ​സ് ​മാ​ർ​ട്ടി​ ​ദേ​ശീ​യ​ ​സ്മാ​ര​കം​ ​അ​ട​ക്കം​ ​ച​രി​ത്ര​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​സ്ഥ​ല​ങ്ങ​ളും​ ​മു​ഖ്യ​മ​ന്ത്രി​ ​സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ട്.