നാലുവർഷ ബിരുദ പഠനം  തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കും: മന്ത്രി ബിന്ദു

Wednesday 07 June 2023 12:00 AM IST

തിരുവനന്തപുരം: അടുത്ത അദ്ധ്യയനവർഷം മുതൽ സംസ്ഥാനത്ത് നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നത് പുതിയ കാലഘട്ടത്തിലെ തൊഴിലും ഗവേഷണവും മുന്നിൽ കണ്ടാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഈ വർഷം സർവകലാശാലകൾക്കു കഴിയുന്ന ഇടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട കോഴ്സുകളിൽ നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കാമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാലു വർഷ ബിരുദ കോഴ്സുകൾ സംബന്ധിച്ചു കേരള ഹയർ എഡ്യൂക്കേഷൻ കരിക്കുലം ഫ്രെയിം വർക്ക് തയാറാക്കി സർവകലാശാലകൾക്കു നൽകിയിട്ടുണ്ട്. ഇതനുസരിച്ചാണ് സർവകലാശാലകൾ കോഴ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ തയ്യാറാക്കുക.

ഓ​ർ​ഡി​ന​ൻ​സിൽ
ഗ​വ​ർ​ണ​ർ​ ​ഒ​പ്പി​ട​ണം:
മ​ന്ത്രി​ ​ബി​ന്ദു

തി​രു​വ​ന​ന്ത​പു​രം​:​ ​സ്ഥി​രം​ ​വി.​സി​ ​നി​യ​മ​ന​ത്തി​ലെ​ ​അ​നി​ശ്ചി​താ​വ​സ്ഥ​ ​നീ​ങ്ങ​ണ​മെ​ങ്കി​ൽ​ ​ഓ​ർ​ഡി​ന​ൻ​സി​ൽ​ ​ഗ​വ​ർ​ണ​ർ​ ​ഉ​ട​ൻ​ ​ഒ​പ്പു​വ​യ്ക്ക​ണ​മെ​ന്ന് ​മ​ന്ത്രി​ ​ഡോ.​ ​ആ​ർ.​ ​ബി​ന്ദു.​ ​അ​പാ​ക​ത​ക​ളു​ണ്ടെ​ങ്കി​ൽ​ ​ഓ​ർ​ഡി​ന​ൻ​സ് ​തി​രി​ച്ച​യ​യ്ക്ക​ണം.​ ​നി​ല​വി​ൽ​ ​ചു​മ​ത​ല​യു​ള്ള​ ​വി.​സി​മാ​രെ​ല്ലാം​ ​യോ​ഗ്യ​രാ​ണ്.​ ​താ​ത്കാ​ലി​ക​ ​ചു​മ​ത​ല​യാ​ണെ​ങ്കി​ലും​ ​അ​വ​ർ​ ​കാ​ര്യ​ങ്ങ​ൾ​ ​ന​ന്നാ​യി​ ​ചെ​യ്യു​ന്നു​ണ്ട്.​ ​ഗ​വ​ർ​ണ​ർ​ ​ഒ​പ്പു​വ​യ്ക്കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ ​മു​ഖ്യ​മ​ന്ത്രി​ ​ഗ​വ​ർ​ണ​റോ​ട് ​സം​സാ​രി​ക്കു​ന്നു​ണ്ട്.​ ​അ​ത് ​വി​ജ​യി​ച്ചി​ല്ലെ​ങ്കി​ൽ​ ​പി​ന്നെ​ ​എ​ന്തു​വേ​ണ​മെ​ന്ന് ​ആ​ലോ​ചി​ക്കാ​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.