അക്രമികളെ അറസ്റ്റ് ചെയ്യണം: സി.പി.ഐ

Wednesday 07 June 2023 12:33 AM IST

ചാത്തന്നൂർ:ചാത്തന്നൂർ ഗ്രാമപഞ്ചായത്തംഗത്തെയും ഭർത്താവിനെയും വീട്കയറി ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്തംഗം സജിന നജീമിന്റെ വീടിന് മുന്നിൽ കഴിഞ്ഞ ദിവസം രാത്രി ഒരു കൂട്ടം സാമൂഹ്യവിരുദ്ധർ മദ്യപിക്കുകയും ബഹളം വക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത ഗ്രാമ പഞ്ചായത്തംഗത്തെയും ഭർത്താവും മുൻ പഞ്ചായത്തംഗവുമായ നജീമിനെയും ഇവർ ആക്രമിക്കുകയായിരുന്നു. കല്ല് കൊണ്ടുള്ള ആക്രമണത്തിൽ നജീമിന്റെ തലയ്ക്ക് പരിക്കേറ്റു. തടയാൻ ചെന്ന വീട്ട് ജോലിക്കാരനെയും ആക്രമിച്ചു. ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തിയെങ്കിലും അവർക്ക് നേരെയും കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഈ പ്രദേശത്ത് സ്ഥിരമായി സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി പ്രദേശവാസികൾ പറയുന്നു. ഗ്രാമപഞ്ചായത്ത് അംഗത്തെയും കുടുംബത്തെയും ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിക്കണമെന്ന് സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.