മുറ്റത്ത് നിൽക്കുകയായിരുന്ന ഒന്നരവയസുകാരനെ തെരുവ് നായ കടിച്ചുകീറി; കണ്ണിനും മൂക്കിനുമടക്കം ഗുരുതര പരിക്ക്, പല്ല് നഷ്ടമായി

Wednesday 07 June 2023 11:02 AM IST

കണ്ണൂർ: തെരുവ് നായയുടെ ആക്രമണത്തിൽ ഒന്നരവയസുകാരന് ഗുരുതര പരിക്ക്. കുനിയിൽ നസീർ - മുർഷിദ ദമ്പതികളുടെ മകൻ ഐസിൻ നസീറിനെയാണ് നായ ആക്രമിച്ചത്. മുഖത്ത് പരിക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

മുറ്റത്ത് നിൽക്കുകയായിരുന്ന കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. മൂക്കിനും കണ്ണിനും ചെവിക്കുമൊക്കെ പരിക്കേറ്റു. കൂടാതെ ആക്രമണത്തിൽ പല്ലുകളും നഷ്ടമായി. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.