' എന്നാലും  എന്റെ  വിദ്യേ'; വ്യാജ രേഖ ചമച്ച സംഭവത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പി  കെ  ശ്രീമതി

Wednesday 07 June 2023 10:01 PM IST

ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായി വ്യാജ രേഖ ചമച്ച സംഭലത്തിലെ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയ്‌ക്കെതിരെ സി പി എം കേന്ദ്ര കമ്മിറ്റി അംഗ പി കെ ശ്രീമതി. ' എന്നാലും എന്റെ വിദ്യേ' എന്ന് എഴുതിയിരിക്കുന്ന ഒരു ചിത്രമാണ് ശ്രീമതി ടീച്ചർ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

അതേസമയം, വിദ്യയ്‌ക്കെതിരായ കേസിൽ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ട്. ഏഴുവർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് ചുമത്തിയത്. വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമച്ചെന്നാണ് എഫ് ഐ ആറിൽ വ്യക്തമാക്കുന്നത്.

ഗസ്റ്റ് ലക്‌ചറർ നിയമനത്തിനായി രണ്ടുവർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റാണ് കാസർകോട് സ്വദേശിനി കെ വിദ്യ വ്യാജമായുണ്ടാക്കിയത്. മഹാരാജാസ് കോളേജിൽ 2018 മുതൽ 2021വരെ താത്‌‌കാലിക അദ്ധ്യാപികയായിരുന്നവെന്ന വ്യാജ രേഖയാണ് വിദ്യ ചമച്ചത്. മഹാരാജാസ് കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കി ഇതുൾപ്പെടുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് പാലക്കാട് അട്ടപ്പാടി ഗവൺമെന്റ് കോളേജിലെ താത്‌കാലിക നിയമനത്തിനായി വിദ്യ ഹാജരാക്കിയത്. സംശയം തോന്നിയ കോളേജ് അധികൃതർ മഹാരാജാസ് കോളേജിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് എടുക്കുകയായിരുന്നു.

Advertisement
Advertisement