പി.എസ്.സി പ്രായോഗിക പരീക്ഷ

Thursday 08 June 2023 1:53 AM IST

തിരുവനന്തപുരം: സംസ്ഥാന ജലഗതാഗത വകുപ്പിൽ പെയിന്റർ (കാറ്റഗറി നമ്പർ 422/2021)- ഒന്നാം എൻ.സി.എ - ഒ.ബി.സി തസ്തികയിലേക്ക് 12ന് ചാത്തന്നൂർ ഗവ. ഐ.ടി.ഐയിൽ പ്രായോഗിക പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ സ്വന്തം ചെലവിൽ ഹാജരാകണം. പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകി. സംശയ നിവാരണത്തിന് പി.എസ്.സി ആസ്ഥാന ഓഫീസിലെ ജി.ആർ 8 വിഭാഗത്തിൽ ബന്ധപ്പെടണം. ഫോൺ: 0471- 2546440.

അഭിമുഖം
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിലോസഫി ( കാറ്റഗറി നമ്പർ 302/2019) തസ്തികയിലേക്ക് 9,16 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 2 ബി വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471- 2546324.

സർട്ടിഫിക്കറ്റ് പരിശോധന
വനിത ശിശുവികസന വകുപ്പിൽ ചൈൽഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസർ (സ്ത്രീകൾ) (കാറ്റഗറി നമ്പർ 196/2020) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 12നും 14നും പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്.

ഒ.എം.ആർ പരീക്ഷ
ഓവർസിയർ/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1 (മെക്കാനിക്കൽ), ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (മെക്കാനിക്കൽ എൻജിനിയറിംഗ്) (കാറ്റഗറി നമ്പർ 272/2020, 411/2020) തസ്തികയിലേക്ക് 9ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്‌ഷോപ് ഇൻസ്ട്രക്ടർ/ഡെമോൺസ്‌ട്രേറ്റർ/ ഇൻസ്ട്രക്ടർ ഗ്രേഡ് 2 (ഇലക്‌ട്രോണിക്സ് എൻജിനിയറിംഗ്) (കാറ്റഗറി നമ്പർ 677/2022) തസ്തികയിലേക്ക് 12ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

വനിത ശിശു വികസന വകുപ്പിൽ സൂപ്പർവൈസർ (ഐ.സി.ഡി.എസ്) (കാറ്റഗറി നമ്പർ 149/2022) തസ്തികയിലേക്ക് 13ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

Advertisement
Advertisement