എൻട്രൻസ്; മാർക്ക് ഇന്നുകൂടി നൽകാം
Thursday 08 June 2023 1:54 AM IST
തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് യോഗ്യതാ പരീക്ഷയുടെ (പ്ലസ്ടു/തതുല്യം) രണ്ടാം വർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് ലഭിച്ച മാർക്ക് പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ (www.cee.kerala.gov.in) ഇന്ന് വൈകിട്ട് 3വരെ നൽകാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലുള്ള വിജ്ഞാപനത്തിൽ.