ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന് 100 കോടി ഗ്യാരന്റി

Thursday 08 June 2023 4:01 AM IST

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനുള്ള സംസ്ഥാന സർക്കാർ ഗ്യാരന്റി 50 കോടിയിൽ നിന്ന് 100 കോടി രൂപയാക്കി. കോർപ്പറേഷനിൽ നിന്ന് വായ്‌പയെടുക്കുന്നവരുടെ എണ്ണം കൂടുന്നതിനാൽ ഗ്യാരന്റി വർദ്ധിപ്പിക്കണമെന്ന് കോർപ്പറേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിന്ന് കൂടുതൽ വായ്പ ലഭിക്കുന്നതിനും ഇതാവശ്യമാണ്. ഗ്യാരന്റി ഉയർത്തിയതോടെ കൂടുതൽ വായ്പകൾ ജനങ്ങളിലെത്തിക്കാൻ സാധിക്കും. കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, ജൈന, പാർസി മതത്തിൽപ്പെട്ട എല്ലാ വിഭാഗത്തിലുള്ളവർക്കുമാണ് കോർപ്പറേഷൻ കുറഞ്ഞ പലിശയ്‌ക്ക് വായ്പ നൽകുന്നത്.

Advertisement
Advertisement