അഫിലിയേഷന് അപേക്ഷിക്കാം

Thursday 08 June 2023 1:04 AM IST

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല 2023-24 അദ്ധ്യയന വർഷത്തേക്കുള്ള പുതിയ കോഴ്‌സുകളുടെ അഫിലിയേഷനും നിലവിലുള്ള കോഴ്‌സുകളുടെ അഫിലിയേഷൻ പുതുക്കുന്നതിനുമായി സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബി.വോക് ഉൾപ്പെടെയുള്ള കോഴ്സുകൾക്ക് കോളേജുകൾക്ക് അപേക്ഷിക്കാം. ഇ-പേയ്‌മെന്റ് ഗേറ്റ്‌വേ വഴി പ്രോസസിംഗ് ഫീസ്/പരിശോധന ഫീസ് അടച്ച് അപേക്ഷകൾ www.app.ktu.edu.in മുഖേന 30വരെ സമർപ്പിക്കാം. വിവരങ്ങൾ www.ktu.edu.inൽ.