സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി,​ ഹ​രി​ശ​ങ്ക​ർ​ ​സൈ​ബ​ർ​ ​ഓ​പ്പ​റേ​ഷ​ൻ​സ് ​എ​സ്.​പി,​ എ പി ഷൗക്കത്തലി ക്രൈംബ്രാഞ്ചിൽ

Wednesday 07 June 2023 11:25 PM IST

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. വ​യ​നാ​ട് ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ആ​ർ.​ആ​ന​ന്ദി​നെ​ ​പാ​ല​ക്കാ​ട് ​എ​സ്.​പി​യാ​യും​ ​ഇ​ന്ത്യ​ൻ​ ​റി​സ​ർ​വ് ​ബ​റ്റാ​ലി​യ​ൻ​ ​ക​മാ​ൻ​ഡ​ന്റ് ​പ​ദം​സിം​ഗി​നെ​ ​വ​യ​നാ​ട് ​എ​സ്.​പി​യാ​യും​ ​നി​യോ​ഗി​ച്ചു.​ ​പൊ​ലീ​സ് ​ആ​സ്ഥാ​ന​ത്തെ​ ​എ.​ഐ.​ജി​ ​ഹ​രി​ശ​ങ്ക​റി​നെ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ക​മ്യൂ​ണി​ക്കേ​ഷ​ൻ​ ​ആ​ന്റ് ​ടെ​ക്‌​നോ​ള​ജി​ ​(​സൈ​ബ​ർ​ ​ഓ​പ്പ​റേ​ഷ​ൻ​സ്)​ ​എ​സ്.​പി​യാ​യി​ ​നി​യ​മി​ച്ചു.​ ​പാ​ല​ക്കാ​ട് ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ആ​ർ.​വി​ശ്വ​നാ​ഥാ​ണ് ​പൊ​ലീ​സ് ​ആ​സ്ഥാ​ന​ത്തെ​ ​പു​തി​യ​ ​എ.​ഐ.​ജി.

എ.​ടി.​എ​സി​ലെ​ ​എ​സ്.​പി​ ​എ.​പി.​ഷൗ​ക്ക​ത്ത​ലി​യെ​ ​ആ​ല​പ്പു​ഴ​ ​കൈം​ബ്രാ​ഞ്ച് ​എ​സ്.​പി​യാ​ക്കി.​ ​സ്‌​പെ​ഷ്യ​ൽ​ ​ഓ​പ്പ​റേ​ഷ​ൻ​സ് ​ഗ്രൂ​പ്പ് ​എ​സ്.​പി​ ​നി​ധി​ൻ​രാ​ജി​നെ​ ​ഇ​ന്ത്യ​ ​റി​സ​ർ​വ് ​ബ​റ്റാ​ലി​യ​ൻ​ ​ക​മാ​ൻ​ഡ​ന്റാ​യി​ ​നി​യോ​ഗി​ച്ചു.​ ​എ​റ​ണാ​കു​ളം​ ​വി​ജി​ല​ൻ​സ് ​സ്‌​പെ​ഷ്യ​ൽ​ ​സെ​ൽ​ ​എ​സ്.​പി​ ​പി​ ​ബി​ജോ​യി​യാ​ണ് ​സ്റ്റേ​റ്റ് ​സ്‌​പെ​ഷ്യ​ൽ​ ​ബ്രാ​ഞ്ച് ​തി​രു​വ​ന​ന്ത​പു​രം​ ​റേ​ഞ്ച് ​എ​സ്.​പി.​ ​ആ​ല​പ്പു​ഴ​ ​ക്രൈം​ബ്രാ​ഞ്ച് ​എ​സ്.​പി​ ​കെ.​എ​സ് ​സു​ദ​ർ​ശ​നെ​ ​എ​റ​ണാ​കു​ളം​ ​വി​ജി​ല​ൻ​സ് ​സ്‌​പെ​ഷ്യ​ൽ​ ​സെ​ൽ​ ​എ​സ്.​പി​യാ​ക്കി.​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ക​മ്യൂ​ണി​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​ടെ​ക്‌​നോ​ള​ജി​ ​എ​സ്.​പി​യാ​യി​രു​ന്ന​ ​ഷാ​ജി​ ​സു​ഗു​ണ​നെ​ ​വ​നി​താ​ ​ക​മ്മി​ഷ​ൻ​ ​ഡ​യ​റ​ക്ട​റാ​യി​ ​നി​യോ​ഗി​ച്ചു.​ ​കെ.​എ.​പി​ ​-2​ ​ബ​റ്റാ​ലി​യ​ൻ​ ​ക​മാ​ൻ​ഡ​ന്റ് ​വി.​എം.​സ​ന്ദീ​പി​നെ​ ​സി​വി​ൽ​ ​സ​പ്ലൈ​സ് ​കോ​ർ​പ​റേ​ഷ​ൻ​ ​വി​ജി​ല​ൻ​സ് ​ഓ​ഫീ​സ​റാ​യും​ ​നി​യ​മി​ച്ചു.