മൈജിയിൽ നിരവധി തൊഴിലവസരങ്ങൾ,​ മെഗാ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ഇന്നുമുതൽ

Thursday 08 June 2023 3:38 AM IST

കോഴിക്കോട്: ഹോം അപ്ലയൻസസ് ആൻഡ് ഡിജിറ്റൽ സ്‌റ്റോർ നെറ്റ്‌വർക്ക് ആയ മൈജിയുടെ മെഗാ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ജൂൺ 8 മുതൽ എല്ലാ ജില്ലകളിലും നടക്കും. കേരളത്തിൽ നൂറിലധികം സ്‌റ്റോറുകളുള്ള മൈജിയിൽ ഇപ്പോൾ മൂവായിരത്തിലേറെ ജീവനക്കാരുണ്ട്. സ്‌റ്റോറുകളും അനുബന്ധ സേവനങ്ങളും വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ജീവനക്കാരെ തിരഞ്ഞെടുക്കുന്നത്. ബ്രാഞ്ച് മാനേജർ, അസിസ്റ്റന്റ് മാനേജർ, ഷോറൂം സെയിൽസ് സ്റ്റാഫ്,​വെയർഹൗസ് ഗ്രൗണ്ട് സ്റ്റാഫ്/എക്‌സിക്യൂട്ടീവ്, മൊബൈൽ ഫോൺ/ഹോം അപ്ലയൻസസ് ടെക്‌നിഷ്യൻസ് തുടങ്ങി വിവിധ ഒഴിവുകളാണുള്ളത്. എസ്.എസ്.എൽ.സി മുതൽ എൻജിനീയറിംഗ് വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കാണ് അവസരം.

മൈജിയുടെ സ്വന്തം ബ്രാൻഡിലുള്ള ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനും മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി പോലെയുള്ള കൂടുതൽ സ്ഥാപനങ്ങളും ആരംഭിക്കാനും പദ്ധതിയുണ്ട്. കേരളത്തിലെ ആദ്യത്തെ വനിതാ നിയന്ത്രിത ഹൈടെക്ക് സർവീസ് സെന്ററും ആരംഭിക്കും. തൊഴിലാളി സൗഹൃദ സ്ഥാപനമായ മൈജി ജീവനക്കാർക്ക് മേഴ്‌സിഡസ് ബെൻസ് ഉൾപ്പെടെയുള്ള കാറുകളും വർഷംതോറും വിദേശയാത്ര പാക്കേജുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങളും നൽകിവരാറുണ്ട്. കേരളത്തിലെ പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് മുഴുദിന വാക്ക് -ഇൻ ഇന്റർവ്യൂ ആണ് നടത്തുന്നത്. വിവരങ്ങൾക്ക് 7994 00 66 22, 9745 00 22 66, 7306 22 00 77.

Advertisement
Advertisement