അവധി വീണ്ടെടുത്തത് പോരാട്ട വിജയം: കെ.പി.എസ്.ടി.എ
Thursday 08 June 2023 1:40 AM IST
തിരുവനന്തപുരം: മദ്ധ്യവേനലവധി വെട്ടിച്ചുരുക്കിയ തിരുമാനം വിദ്യാഭ്യാസമന്ത്രി തിരുത്തിയത് തങ്ങളുടെ പോരാട്ട വിജയമാണെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന സമിതി അവകാശപ്പെട്ടു. ആറാം പ്രവൃത്തി ദിനമായി ശനിയാഴ്ച ഉൾപ്പെടുത്തിയ തീരുമാനം പിൽവലിക്കുന്നതു വരെ സമരരംഗത്തുണ്ടാകും.വിദ്യാർത്ഥികളുടെ താല്പര്യങ്ങൾ മുൻനിർത്തി ശനിയാഴ്ചകളിലെ പ്രവൃത്തിദിനവുമായി ബന്ധപ്പെട്ട തീരുമാനം തിരുത്തണം. സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ മജീദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, സീനിയർ വൈസ് പ്രസിഡന്റ് എൻ. ശ്യാംകുമാർ , അസോസിയേറ്റ് ജനറൽ സെക്രട്ടറി വി.എം ഫിലിപ്പച്ചൻ തുടങ്ങിയവർ പങ്കെടുത്തു.